മലയാളത്തിലെ പ്രശസ്ത നടി നസ്രിയ ആദ്യമായി അഭിനയിച്ച തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനി ആണ്. ഇപ്പോഴിതാ പ്രയർ ഓഫ് ലീല എന്ന പേരിൽ ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ട് ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഈ വർഷം ജൂൺ പത്തിന് ആണ് അന്റെ സുന്ദരനിക്കി റിലീസ് ചെയ്യാൻ പോകുന്നത്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിനു. മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മികച്ച താരനിരയാണ് അണിനിരന്നിരിക്കുന്നത്.
നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. നികേത് ബൊമ്മി റെഡ്‌ഡി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിവേക് സാഗർ ആണ്. രവി തേജ ഗിരിജാല ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ലീല തോമസ് എന്ന കഥാപാത്രം ആയാണ് നസ്രിയ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്നാണ് ഇതിലെ നാനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.