മലയാളത്തിലെ നവയുഗ സിനിമ സംവിധായകരിൽ ഏറ്റവുമധികം ആരാധകരും യുവാക്കളുടെ പ്രിയപ്പെട്ട സംവിധായകനുമായ അമൽ നീരദിന്റെ പുതിയ ചിത്രത്തിലാണ് നസ്രിയ നിർമ്മാതാവായി എത്തുന്നത്. സംവിധായകൻ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനിയായ അമൽ നീരദ് പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ നായകൻ. തീയറ്ററിൽ മികച്ച പ്രതികരണം നേടിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ആയത് കൊണ്ടു തന്നെ ആരാധകർക്ക് പ്രതീക്ഷ വാനോളമാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് മായാനദിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചു.
ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നു മാറി നിന്ന നസ്രിയ ഇടവേളയ്ക്ക് വിരാമം കുറിച്ചുകൊണ്ടായിരുന്നു അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നത് വെളിപ്പെടുത്തിയത്. ഒട്ടേറെ പ്രേക്ഷ പ്രശംസ പിടിച്ചു പറ്റിയ പറവ എന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ലിറ്റിൽ സ്വയംപ് ആണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.
മലയാള സിനിമയിൽ തന്റെ സ്വദസിദ്ധമായ സംവിധാന പാഠവം കൊണ്ട് യുവാക്കളെ ഹരം കൊള്ളിച്ച സംവിധായകൻ ആണ് അമൽ നീരദ്. അന്നേ വരെ മലയാളികൾ കണ്ടു ശീലിച്ച മലയാളം മാസ്സ് ആക്ഷൻ സിനിമകളുടെ ശൈലി പൊളിച്ചെഴുതുകയായിരുന്നു തന്റെ ആദ്യ ചിത്രമായ ബിഗ് ബി യിലൂടെ അമൽ നീരദ്. ചിത്രം തീയറ്ററിൽ വൻ വിജയം ആയിരുന്നില്ലെങ്കിലും പിന്നീട് വലിയ ചർച്ചകൾക്ക് ഇടയാക്കി. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം തുടങ്ങി കോമറേഡ് ഇൻ അമേരിക്ക വരെ എത്തി നിൽക്കുന്നു. തന്റെ ചിത്രങ്ങളിൽ ഏറ്റവും അധികം ആരാധകർ ഉള്ള ബിഗ് ബി യുടെ രണ്ടാം ഭാഗം കുറച്ചു മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയുണ്ടായി ചിത്രം ഈ വർഷം ഉണ്ടാകുമെന്ന് കരുതുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.