മലയാള സിനിമ ലോകം ഏറെ നാളായി ചോദിക്കുന്ന ചോദ്യമാണ് നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമോ എന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തില് നിന്നും ഒരു ഇടവേള എടുത്തെങ്കിലും സോഷ്യല് മീഡിയ വാര്ത്തകളില് നിറഞ്ഞു നിന്നിരുന്നു.
ആരാധകര്ക്ക് സന്തോഷിക്കാനൊരു വാര്ത്തയാണ് ഇപ്പോള് സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് സിനിമ പ്രവര്ത്തകര്ക്കിടയില് നിന്നും അറിയാന് കഴിഞ്ഞത്.
അഞ്ജലി മേനോന് തന്നെ സംവിധാനം ചെയ്ത മള്ടി സ്റ്റാര് ചിത്രം ബാംഗ്ലൂര് ഡേയ്സ് ആയിരുന്നു നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില് നിന്നുമാണ് ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തില് ആകുന്നത്. ഫഹദുമായുള്ള നസ്രിയയുടെ വിവാഹ വാര്ത്ത സൌത്ത് ഇന്ത്യന് സിനിമ ലോകത്ത് തന്നെ വലിയ വാര്ത്ത ആയിരുന്നു.
നസ്രിയയെ അഭിനയത്തിലേക്ക് തിരിച്ച് കൊണ്ട് വരാന് പലരും ശ്രമിച്ചെങ്കിലും ആ പ്രോജക്ടുകളോടൊക്കെ നസ്രിയ ‘നോ’ പറയുകയായിരുന്നു. നസ്രിയ വിവാഹ ശേഷം അഭിനയിക്കുന്നതിനോട് തനിക്ക് എതിര്പ്പൊന്നും ഇല്ല എന്നു ഫഹദ് പല ഇന്റര്വ്യൂകളിലും വ്യക്തമാക്കിയതുമാണ്. അഞ്ജലി മേനോന്റെ കഥ കേട്ട നസ്രിയ ആ ചിത്രം ചെയ്യാന് ഉള്ള ത്രില്ലില് ആണെന്നാണ് കേള്ക്കുന്നത്.
 
ഇതേ കുറിച്ചു സംവിധായിക അഞ്ജലി മേനോനോ നസ്രിയയോ ഇതുവരെ ഒരു ഒഫീഷ്യല് ന്യൂസും പുറത്തു വിട്ടിട്ടില്ല. എന്ത് തന്നെയായാലും ഈ വര്ഷം പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെയായിമാറും ഇത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.