ഗപ്പി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ സംവിധായകൻ ശ്രീ ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെയുണ്ടായി. അമ്പിളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന വിജയ ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ വീണ്ടും നായകനായി എത്തുന്ന ചിത്രം കൂടിയാണ് അമ്പിളി. ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായിക നസ്രിയയുടെ അനിയൻ നവീൻ നസീം അരങ്ങേറുകയാണ്. സൗബിനൊപ്പം ഒരു സുപ്രധാന വേഷത്തിലാണ് നവീൻ എത്തുന്നത്. പുതുമുഖമായ തൻവി റാം ആണ് ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്യുന്നത്.
2016ൽ പുറത്തിറങ്ങിയ ഗപ്പി നിരൂപകപ്രശംസ കൊണ്ടും പ്രേക്ഷക പ്രീതികൊണ്ടും ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി. ചിത്രം ആ വർഷത്തെ സംസ്ഥാന അവാർഡുകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ഗപ്പിക്ക് ശേഷം നീണ്ട രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞാണ് ജോൺ പോൾ ജോർജ്ജ്
അമ്പിളിയുമായി വീണ്ടുമെത്തുന്നത്. ഒരു ട്രാവൽ മൂവിയായ അമ്പിളിയുടെ ഷൂട്ടിംഗ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കും. ഈ ഫോർ എന്റർടൈൻമെന്റിന്റെ വേണ്ടി മുകേഷ് ആർ. മേത്ത എ.വി. അനൂപ് സി. ബി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി പരസ്യ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശരൺ വേലായുധനാണ് ഈ ചിത്രത്തിന് വേണ്ടിയും ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗപ്പിക്കു വേണ്ടി സംഗീതം നൽകിയ വിഷ്ണു വിജയ് തന്നെയാണ് അമ്പിളിക്ക് വേണ്ടിയും സംഗീതമൊരുക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ച കിരൺ ദാസാണ് ഈ ചിത്രത്തിന് വേണ്ടിയും എഡിറ്റിങ് നിർവഹിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.