ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായിരുന്നു നസ്രിയ. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് നസ്രിയ മുൻനിര നായികമാരിൽ ഒരാളായത്. എന്നാൽ വിവാഹ ശേഷം താരം സിനിമാഭിനയം ഉപേക്ഷിക്കുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 4 വർഷത്തിന് ശേഷം വീണ്ടും വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിലാണ് നസ്രിയ കേന്ദ്ര കഥാപത്രമായിയെത്തുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം നീണ്ട നാളുകളുടെ കാത്തിരിപ്പിന് ഒടുവിലാണ് ഒരു അഞ്ജലി മേനോൻ ചിത്രം പ്രദർശനത്തിനെത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ ചിത്രത്തിൽ വേഷമിടുന്നത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കൂടെ’ എന്ന ചിത്രം നാളെയാണ് പ്രദർശനത്തിനെത്തുന്നത്.
പൃഥ്വിരാജിനൊപ്പം ആദ്യമായാണ് നസ്രിയ അഭിനയിക്കുന്നതെന്നും, ‘കൂടെ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ പൃത്വി സ്വന്തം സഹോദരൻ പോലെയായിമാറിയെന്ന് സ്വകാര്യ അഭിമുഖത്തിൽ താരം പറയുകയുണ്ടായി. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കണം എന്ന് ഏറെ നിർബന്ധിച്ചത് ഫഹദ് തന്നെയായിരുന്നുയെന്ന് താരം കൂട്ടിച്ചേർത്തു. മടിപിടിച്ചിരിക്കുന്ന തന്നോട് തിരക്കഥകൾ കേൾക്കാനും സിനിമകൾ കമിറ്റ് ചെയ്യാനും ഫഹദ് അവശ്യപ്പെടാറുണ്ടെന്നും എന്നാൽ 4 വർഷം കടന്ന്പോയത് താൻ അറിഞ്ഞുപോലുമില്ല എന്ന് നസ്രിയ അഭിപ്രായപ്പെട്ടു. മലയാളത്തിൽ തിരിച്ചു വരവ് നടത്തിയ താരം ഇനി നല്ല തിരക്കഥ വന്നാൽ ചിത്രങ്ങളിൽ ഭാഗമാകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിൽ ഇനി ആരുടെ കൂടെയാണ് അഭിനയിക്കാൻ ആഗ്രഹമെന്ന് നസ്രിയയോട് ചോദിക്കുകയുണ്ടായി. ഒരുപാട് പേരുടെയൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും, എങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമാണ് അഭിനയിക്കാൻ ഏറെ ആഗ്രഹിക്കുന്നതെന്ന് താരം സൂചിപ്പിച്ചു. ഫഹദ്- നസ്രിയ ദമ്പതികൾ വൈകാതെ ഒരു ചിത്രത്തിനായി ഒന്നിക്കുവെന്നും നസ്രിയ സൂചന നൽകിയിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.