സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് ഇന്ന് നയൻതാര. സ്വന്തമായി ലീഡ് റോൾ ചെയ്തു സൂപ്പർ ഹിറ്റുകൾ നല്കാൻ കെൽപ്പുള്ള നായികാ നടിയായി നയൻതാര മാറിയിട്ട് കുറേക്കാലം ആയി. മലയാളിയായ നയൻതാര തുടങ്ങിയതും മലയാളത്തിൽ നിന്ന് തന്നെ. സത്യൻ അന്തിക്കാട്- ജയറാം ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻതാര മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തു.
അതിനു ശേഷം തമിഴിൽ എത്തിയ നയൻതാര ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ ആണ് അവിടെ ശ്രദ്ധ നേടിയത് എങ്കിൽ പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയിൽ തമിഴ് ജനതയുടെ പ്രീയപ്പെട്ട നായികയായി മാറി. പിന്നീട് നമ്മൾ കണ്ടത് തമിഴ്- തെലുങ്ക് സിനിമകളിലൂടെ നയൻതാര എന്ന നടിയും താരവും ഒരുപോലെ ആകാശം തൊടുന്ന കാഴ്ചയാണ്. ഇടയ്ക്കു ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്ന ഈ നടി ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ്. നയൻതാരയുടെ പുതിയ റിലീസ് ആയ വിജയ് ചിത്രം ബിഗിലും വമ്പൻ വിജയം നേടി മുന്നേറുമ്പോൾ ഒരു തുറന്നു പറച്ചിലുമായി മുന്നോട്ടു വരികയാണ് ഈ താരം.
താൻ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആണെന്നാണ് നയൻതാര പറയുന്നത്. അതിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്നും നയൻ താര പറയുന്നു. തനിക്കു അവർ വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത് എന്ന് ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തി. മെഡിക്കൽ വിദ്യാർത്ഥി ആയ ചിത്ര എന്ന കഥാപാത്രം ആയി നയൻതാര എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ ആർ മുരുഗദോസ്സും അതിലെ നായകൻ സൂര്യയും ആയിരുന്നു. അസിൻ നായികാ വേഷത്തിൽ എത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയ ചിത്രവുമാണ്. ഇപ്പോൾ നയൻതാര അഭിനയിച്ചു പൂർത്തിയാക്കിയത് എ ആർ മുരുഗദോസ് തന്നെ ഒരുക്കിയ ദർബാർ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.