ബിഗിൽ എന്ന ദളപതി വിജയ് ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നോട്ടു പോവുകയാണ്. ആറ്റ്ലി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആയ കഥാപാത്രം ആയാണ് നയൻതാര ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇരട്ട വേഷത്തിൽ എത്തിയ വിജയ്ക്കും നായികാ വേഷം ചെയ്ത നയൻതാരക്കും ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിലെ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ ആയി അഭിനയിച്ചിരിക്കുന്ന നടിമാരും ചെയ്തിരിക്കുന്നത്. അതിലെ ഓരോ ഫുട്ബോൾ താരങ്ങൾ ആയി അഭിനയിച്ച നടിമാരും തങ്ങളുടെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോൾ ബിഗിലിൽ തെൻട്രൽ എന്ന കഥാപാത്രം ആയി അഭിനയിച്ച അമൃതയുടെ നയൻതാരക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബിഗിൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തു അതിന്റെ സെറ്റിൽ വെച്ച എടുത്ത ചിത്രങ്ങൾ ആണവ. അതിന്റെ ഷൂട്ടിംഗ് സമയത്തു ആയിരുന്നു അമൃത അയ്യരുടെ ജന്മദിനം. അന്ന് അമൃതക്ക് സമ്മാനം നൽകിയത് നയൻതാര ആണ്. ആ ബർത് ഡേ ഗിഫ്റ്റുമായി നിൽക്കുന്ന അമൃതയുടെ ഫോട്ടോയും ശ്രദ്ധ നേടുന്നുണ്ട്. അമൃതക്ക് ഒപ്പം റീബ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, ഇന്ദ്രാജാ ശങ്കർ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. ഇന്ദ്രാജാ ശങ്കറിനും ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ പിറന്നാൾ വന്നപ്പോൾ നയൻതാര സമ്മാനം വാങ്ങി നൽകിയ കാര്യം ആ നടി ഒരു ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.