മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ ഫിലിം ഇൻഡസ്ട്രിയിലേക്ക് കടന്ന് വന്ന താരമാണ് നയൻതാര. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് താരം മലയാള സിനിമയിൽ നിന്ന് അന്യ ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഒരു സാധാരണ നടിയിൽ നിന്ന് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് നയൻതാര ഇതിനോടകം മാറിക്കഴിഞ്ഞു. നായകന്റെ സാന്നിധ്യം ഇല്ലാതെ നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ഒരുപാട് വിജയിപ്പിച്ചാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടത്തിലേക്ക് അർഹയായത്. ഇൻഡസ്ട്രിയിലെ നമ്പർ ആക്ട്രസ്, ലേഡി സൂപ്പർസ്റ്റാർ തുടങ്ങിയ പട്ടങ്ങൾ തമിഴ് മക്കൾ ഇതുവരെ ആർക്കും നൽകിയിട്ടില്ലയെന്നും ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ഒരു അവതാരിക ഒരു റിയാലിറ്റി ഷോയിൽ ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് നയൻതാര നൽകിയത്.
ലേഡി സൂപ്പർസ്റ്റാർ എന്ന വിളി എപ്പോഴാണ് ആരംഭിച്ചതെന്നും ആരാണ് ആദ്യം തന്നെ അങ്ങനെ വിളിച്ചതെന്നും അറിയില്ല എന്ന് നയൻതാര ആദ്യമേ വ്യക്തമാക്കി. ജനങ്ങൾ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുമ്പോൾ സാധാരണ ഗതിയിൽ സന്തോഷമാണ് വരേണ്ടത് എന്നാൽ തനിക്ക് ഭയമാണ് വരുന്നതെന്ന് നയൻതാര പറയുകയുണ്ടായി. അങ്ങനെയൊരു ടൈറ്റിൽ കിട്ടുക എന്നത് ചെറിയ കാര്യം അല്ലെന്നും തമിഴ് മക്കൾ തന്നെ എത്രത്തോളം സ്വീകരിച്ചു എന്നതിന്റെ തെളിവ് കൂടിയാണന്ന് താരം വ്യക്തമാക്കി. ആയതിനാൽ കൂടുതൽ ഉത്തരവാദിത്വവും ഭയവും മാത്രമാണ് ആ ടൈറ്റിലൂടെ തനിക്ക് ലഭിക്കുന്നത് താരം സൂചിപ്പിക്കുകയുണ്ടായി. ആരെങ്കിലും ലേഡി സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ പറയുമ്പോൾ മാത്രമാണ് തനിക്ക് അത് മനസ്സിൽ വരുന്നതെന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിൽ നയൻതാര അവസാനമായി അഭിനയിച്ച ലവ് ആക്ഷൻ ഡ്രാമ വലിയ വിജയമാണ് നേടിയത്. വിജയ് ചിത്രം ബിഗിലിലെയും രജനികാന്ത് ചിത്രമായ ദർബാറിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ഫോട്ടോ കടപ്പാട്: Twitter
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.