തന്നെ പരിഹസിച്ച നടി മാളവിക മോഹന് ചുട്ടമറുപടി നല്‍കി നയന്‍താര. താന്‍ സംവിധായകന്‍ പറയുന്നത് അനുസരിച്ചാണ് സ്റ്റൈല്‍ ചെയ്യുന്നത്. റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം ആദ്യം മനസിലാക്കണമെന്നും നയന്‍താര പറഞ്ഞു.
മാളവികയുടെ പേര് പറയാതെയാണ് നയന്‍താര മറുപടി പറഞ്ഞത്. രാജ റാണി സിനിമയിലെ ആശുപത്രി രംഗം ചെയ്തപ്പോള്‍ ഫുള്‍ മേക്കപ്പിലാണ് നായിക അഭിനയിച്ചതെന്നും മരിക്കാന്‍ കിടക്കുന്ന സീന്‍ ചെയ്താലും മെക്കപ്പിട്ട് എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്നും മാളവിക ഒരു അഭിമുഖത്തില്‍ നയന്‍താരയുടെ പേരു പറയാതെ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായാണ് നയന്‍താരയും രംഗത്തെത്തിയത്.
രാജ-റാണി ഒരു വാണിജ്യ സിനിമയാണ് അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപടുന്നപോലെ മേക്കപ്പ് ഇട്ടു അഭിനയിക്കണം. ആശുപത്രിയാണെന്ന് കരുതി മുടിയെല്ലാം വലിച്ചുവാരിയിടാന്‍ കഴിയില്ലല്ലോയെന്നും നയന്‍താര പരിഹസിച്ചു. ഒരു റിയലിസ്റ്റിക് സിനിമയാണെങ്കില്‍ മേക്കപ്പിന് അത്ര പ്രാധാന്യം ഉണ്ടാകില്ല. എന്നാല്‍ ഒരു വാണിജ്യ സിനിമ അങ്ങനെയല്ലെന്ന കാര്യം മനസിലാക്കണമെന്നും നയന്‍താര പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന തരത്തിലാണ് സിനിമകള്‍ ചെയ്യുന്നത്. അല്ലാതെ വിമര്‍ശകര്‍ക്ക് വേണ്ടിയല്ല. എന്നെ ഇഷ്ടപ്പെടാത്തവര്‍ എന്നെപ്പറ്റി പലതും എഴുതും പറയും അത് അവര്‍ക്ക് ഒരുപാട് സമയം ഉള്ളത് കൊണ്ടാണ്. എനിക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. പ്രേക്ഷകര്‍ എനിക്ക് നല്‍കുന്ന സ്നേഹം മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.
മാസ്റ്റര്‍ എന്ന സിനിമയിലെ നായികയായി അഭിനയിച്ച മാളവിക തന്‍റെ സിനിമ പ്രമോഷന് വേണ്ടി നല്‍കിയ ഒരു അഭിമുഖത്തിലാണ് നയന്‍താരയെ വിമര്‍ശിച്ചത്. പിന്നീട് നയന്‍താരയുടെ ആരാധകർ മാളവികയ്ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം(മാളവിക മോഹനൻ)
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.