തമിഴ് സിനിമയിലെ താരറാണിയാണ് നയൻതാര. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിറസാന്നിധ്യമായിരുന്നു. ജയറാം ചിത്രം മനസ്സിനക്കരയായിരുന്നു നയൻതാരയുടെ ആദ്യ ചിത്രം. തന്റെ കരിയറിലെ ആദ്യ ഘട്ടങ്ങളിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളാണ് കൂടുതൽ കൈകാര്യം ചെയ്തത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങളാണ് താരം കൂടുതലും ചെയ്തിരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അറം’ സിനിമയിലെ പ്രകടനത്തിന് കുറെയേറെ പ്രശംസകൾ താരത്തെ തേടിയെത്തി. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വലിയൊരു വിഭത്തിനെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്, നയൻതാരയുടെ പ്രകടനവും മികച്ചതായിരുന്നു.
‘അറം’ എന്ന ഒറ്റ ചിത്രത്തിലൂടെ കൈനിറയെ പുരസ്‌കാരങ്ങൾ നയൻതാരയെ തേടിയെത്തി. ഈ വർഷത്തെ ജിയോ ഫിലിംഫെയർ അവാർഡിൽ മികച്ച നടിയായി താരത്തെ തിരഞ്ഞെടുത്തു. അഞ്ചാം തവണയാണ് നയൻതാര ഫിലിംഫെയർ സ്വന്തമാക്കുന്നത്, എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഈ പുരസ്‌ക്കാരം മറ്റ് നടിമാർക്ക് വിട്ടു കൊടുത്തിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. അതുപോലെ ഈ അടുത്തു നടന്ന ബിഹൈൻഡ് വുഡ്‌സിന്റെ അവാർഡ് ദാന ചടങ്ങിലും നയൻതാരയായിരുന്നു താരം. ക്രിട്ടിക്സിന്റെ മികച്ച നടിയായി ‘അറം’ സിനിമയിലെ പ്രകടനത്തിന് നയൻതാരക്ക് ലഭിക്കുകയുണ്ടായി. അതുപോലെ സൗത്ത് ഇന്ത്യയിലെ ഗോൾഡൻ ലേഡി പുരസ്‌ക്കാരവും നയൻതാര തന്നെയാണ് കരസ്ഥമാക്കിയത്. നയൻതാരയുടെ ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനായിയെത്തുന്ന ‘വിശ്വാസം’. ഹാസ്യ താരം യോഗി ബാബുവിനൊപ്പം നയൻതാര അഭിനയിക്കുകയും ‘കൊലമാവു കോകില’ എന്ന സിനിമയിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ട്ടിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.