മലയാളത്തിലെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫർ ഒരുക്കിയത് മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാനും മോഹൻലാൽ- പൃഥ്വിരാജ് ടീം ഉടനെ ചെയ്യും. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെ തെലുങ്കു റീമേക് ആണ് പുരോഗമിക്കുന്നത്. മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി ആയി തെലുങ്കിൽ എത്തുന്നത് അവിടുത്തെ മെഗാ സ്റ്റാർ ചിരഞ്ജീവി ആണ്. അതുപോലെ ലുസിഫെറിലെ നായികയായ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര ആണ്.
ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ റീമേക്കിന്റെ സെറ്റിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ മോഹൻ രാജ ആണ് ഈ ചിത്രം തെലുങ്കിൽ ഒരുക്കുന്നത്. തനി ഒരുവനും വേലൈക്കാരനുമാണ് ഇതിനു മുൻപ് നയൻതാരയുമായി മോഹൻ രാജ ജോലി ചെയ്ത ചിത്രം. നയൻതാരയ്ക്കൊപ്പമുള്ള പ്രധാന ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞെന്നും അടുപ്പിച്ച് മൂന്നാം തവണയാണ് താൻ നയൻതാരയ്ക്കൊപ്പം ചിത്രം ചെയ്യുന്നതെന്നും മോഹൻരാജ ഫെയ്സ്ബുക്കിൽ കുറിച്ച് കൊണ്ട്, താരത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ചിട്ടുണ്ട്. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് തമൻ ആണ്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.