മനസ്സിനക്കര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നയൻതാര. പിന്നീട് അന്യ ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറുകയും സൗത്ത് ഇന്ത്യയിലെ തന്നെ ലേഡി സൂപ്പര്സ്റ്റാറായി മാറുകയായിരുന്നു. ബിഗിൽ, ദർബാർ എന്നീ ചിത്രങ്ങളാണ് താരം അവസാനമായി അഭിനയിച്ചത്. എന്നും വിവാദങ്ങളിലും ഗോസിപ്പുകളിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നയൻതാര. സംവിധായകൻ വിഘ്‌നേഷ് ശിവൻ ആയിട്ട് താരം ഇപ്പോൾ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിന് വേണ്ടിയാണ് ആരാധകർ പ്രതീക്ഷയോട് കാത്തിരിക്കുകയാണ്. വിഘ്‌നേഷ് ശിവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഏറെ തരംഗം സൃഷ്ട്ടിക്കുന്നത്.
ഓണം ആഘോഷിക്കുവാൻ വിഘ്‌നേഷ് ശിവൻ നയൻതാരയുടെ കൊച്ചിയിലുള്ള വീട്ടിൽ എത്തിയിരിക്കുന്നത് സൗത്ത് ഇന്ത്യ ഒട്ടാകെ ചർച്ച ആയിരിക്കുകയാണ്. നയൻതാരയുടെ മുൻകാമുകന്മാരെ പോലെയല്ല വിവാഹിതരാകും എന്ന സൂചന കൂടിയാണ് നയൻതാര നൽകിയിരിക്കുന്നത്. നയൻതാരയുടെ അമ്മയുടെ ഒപ്പമുള്ള ചിത്രവും വിഘ്‌നേശ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. നയൻതാരയുടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ വേണ്ടിയാണ് വിഘ്‌നേശ് ശിവൻ ചെന്നൈയിൽ നിന്ന് ഈ കൊറോണ സമയത്ത് പോലും വന്നത്. കുടുംബത്തെപ്പോലെയുള്ള, അനുഗ്രഹീതമായ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണമെന്നാണ് ആദ്യ ചിത്രത്തിൽ വിഘ്നേഷ് ശിവൻ കുറിച്ചത്. സന്തോഷമായിരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി എന്ന് വിഘ്നേഷ് അവസാനം കൂട്ടിച്ചേർത്തു. വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രത്തിൽ നയൻതാരയാണ് നായിക.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.