ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ബോളിവുഡ് നടനായ നവാസുദീൻ സിദ്ദിഖി. വ്യത്യസ്തമായ വേഷങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അദ്ദേഹം നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്നയാളാണ്. ഏതു തരത്തിലുള്ള വേഷവും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഈ നടൻ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ പെൺ വേഷത്തിലാണ് നവാസുദീൻ സിദ്ദിഖി അഭിനയിക്കുന്നത്. ഹഡ്‌ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പോലും സാധികാത്ത വിധം രൂപമാറ്റം വരുത്തിക്കൊണ്ടാണ് ഈ ചിത്രത്തിലെ പെൺ വേഷത്തിൽ അദ്ദേഹം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫസ്റ്റ് ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം അടുത്ത വർഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക.
സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അക്ഷത് അജയ് ശർമയാണ്. ഒരു റിവഞ്ച് ഡ്രാമയായാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒട്ടേറെ വലിയ വീപ്പക്കുറ്റികൾ കൂട്ടിയിട്ടിരിക്കുന്ന ഒരു ഗോഡൗണിൽ, ഒരു സിംഹാസനത്തിൽ വിലയേറിയ തിളങ്ങുന്ന മോഡേൺ വസ്ത്രവും ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ലുക്കിലാണ് ഇന്ന് വന്ന ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ നമ്മുക്ക് നവാസുദീൻ സിദ്ദിഖിയെ കാണാൻ സാധിക്കുന്നത്. ഏതായാലും ഈ ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ ഈ നടനെ തേടിയെത്തുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. ആർട്ട്/ റിയലിസ്റ്റിക് ചിത്രങ്ങളിലും, പക്കാ കൊമേർഷ്യൽ മാസ്സ് മസാല ചിത്രങ്ങളിലും ഒരേപോലെ തിളങ്ങുന്ന നടനാണ് നവാസുദീൻ സിദ്ദിഖി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.