മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ ഗംഭീര അഭിനേത്രി എന്ന് പേരെടുത്ത നവ്യ നായർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടത്തിലൂടെ ആണെങ്കിലും ഒരു നടി എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ചു സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ഈ നടിക്ക് നേടിക്കൊടുത്തത് വലിയ ശ്രദ്ധയും അംഗീകാരങ്ങളും ആണ്. അതുകൊണ്ടു തന്നെ രഞ്ജിത്ത് ഏട്ടൻ ഇല്ലെങ്കിൽ ഇന്ന് പ്രേക്ഷകർ കാണുന്ന നവ്യ നായർ എന്ന നടി ഇല്ല എന്നാണ് നവ്യ തന്നെ പറയുന്നത്.
അതുപോലെ മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയുടെ ഒരു ആരാധിക കൂടിയാണ് നവ്യ നായർ. ഇപ്പോഴിതാ മമ്മൂട്ടിയേയും രഞ്ജിത്തിനേയും ഒരുമിച്ചു എയർ പോർട്ടിൽ വെച്ച് കണ്ട നവ്യ നായരുടെ ഫാൻ ഗേൾ സെൽഫികൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു വലിയ യാത്രയുടെ അവസാനം ഇവരെ കണ്ടതോടെ ഏറെ സന്തോഷം ലഭിച്ചിരിക്കുകയാണ് എന്നും നവ്യ നായർ പറയുന്നു. കല്യാണത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന നവ്യ നായർ ഇപ്പോൾ നൃത്ത പരിപാടികളിലൂടേയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം തിരിച്ചു വന്നിരിക്കുകയാണ്. സേതുരാമയ്യർ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങളിൽ ആണ് നവ്യ നായർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുള്ളത്. നന്ദനത്തിനു ശേഷം രഞ്ജിത്ത് രചിച്ച അമ്മകിളിക്കൂട് എന്ന ചിത്രത്തിലും നവ്യ ആയിരുന്നു നായികാ വേഷം ചെയ്തത്. എം പദ്മകുമാർ ആണ് ആ ചിത്രം ഒരുക്കിയത്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.