പ്രശസ്ത മലയാള നടി നവ്യ നായർ പത്തു വർഷത്തിന് ശേഷം മലയാത്തിലേക്കു തിരിച്ചു വന്നിരിക്കുകയാണ്. നവ്യ നായർ നായികാ വേഷം ചെയ്ത ഒരുത്തീ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. സുരേഷ് ബാബു രചിച്ചു, വി കെ പ്രകാശ് ഒരുക്കിയ ഈ ചിത്രത്തിൽ രാധാമണി എന്ന ഫെറി കണ്ടക്ടർ ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വർഷം ഡിസംബറിൽ, ഒരുത്തീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ആരംഭിക്കും. ഏതായാലും ഒരുത്തീയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബനെ കുറിച്ച് നവ്യ നടത്തിയ രസകരമായ പരാമർശം ഏറെ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഓൺസ്‌ക്രീനിൽ എന്തൊരു കിസ്സിങ് ആണെന്നാണ് നവ്യ ചിരിച്ചു കൊണ്ട് പറയുന്നത്.
ഇത് ചോദിച്ചു താൻ കുഞ്ചാക്കോ ബോബന് സന്ദേശം അയച്ചു എന്നും, അതിനു ചിരിക്കുന്ന ഒരു സ്മൈലി ആണ് ചാക്കോച്ചൻ മറുപടി തന്നത് എന്നും നവ്യ പറയുന്നു. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വലിയൊരു ഓൺസ്‌ക്രീൻ ചുംബനം പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ, ഇനി റിലീസ് ചെയ്യാൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമായ ഒറ്റിലും അദ്ദേഹം ഒട്ടേറെ തവണ ചുംബിക്കുന്നുണ്ട്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തു വരികയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ആ ഗാനത്തിലാണ് നായികയുമായുള്ള ചാക്കോച്ചന്റെ ഒട്ടേറെ ചുംബന രംഗങ്ങൾ ഉള്ളത്. തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ഒരുക്കിയ ഫെല്ലിനി ഒരുക്കിയ മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമാണ് ഒറ്റ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.