ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ മലയാളത്തിന്റെ നടനവിസ്മയമായ മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ‘അമ്മ ഷോ റിഹേഴ്‌സലിനിടെ നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം എടുത്ത സെൽഫി ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതെങ്കിൽ അതിനു ശേഷം ‘അമ്മ ഷോയിലെ മോഹൻലാലിൻറെ കിടിലൻ പെർഫോമൻസിന്റെ ദൃശ്യങ്ങളാണ് തരംഗമായതു. ഇന്നലെയാണെങ്കിൽ മോഹൻലാൽ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ത്രസിപ്പിച്ചു കൊണ്ട് ലൂസിഫർ ടൈറ്റിൽ ഫോണ്ടും അതുപോലെ തന്നെ ഒടിയൻ ടീസറും പുറത്തു വന്നു. ഇവ രണ്ടും സോഷ്യൽ മീഡിയയിൽ കാട്ടു തീ പോലെ പടർന്നു പിടിക്കുമ്പോഴാണ് ഇന്ന് രാവിലെ പ്രശസ്ത നടി നവ്യ നായർ മോഹൻലാലിനൊപ്പമെടുത്ത കുറച്ചു സെൽഫികൾ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചത്.
‘അമ്മ ഷോ കഴിഞ്ഞു എടുത്ത ആ ഫോട്ടോകളിൽ മോഹൻലാൽ അതീവ സുന്ദരനും കൂടുതൽ യുവത്വം തുളുമ്പുന്ന രീതിയിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതോടു കൂടി തന്നെ ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എങ്ങും പരക്കുകയും മോഹൻലാൽ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ താരമായി മാറുകയും ചെയ്തു. ‘അമ്മ ഷോയിൽ നവ്യ നായർ ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് നടത്തിയിരുന്നു. ഡാൻസും, പാട്ടും, സ്‌കിറ്റുമായി നിറഞ്ഞു നിന്ന മോഹൻലാൽ തന്നെയായിരുന്നു പതിവുപോലെ ഈ ഷോയിലേയും താരം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദുൽകർ എന്നിവർ പ്രത്യക്ഷപ്പെട്ട സ്കിറ്റും പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട് എന്നാണ് ഷോ കണ്ട പ്രേക്ഷകരുടെ വെളിപ്പെടുത്തൽ. ‘അമ്മ മഴവില്ലു ഷോ വൈകാതെ തന്നെ മഴവിൽ മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്യും.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.