[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദേശീയ അവാർഡ് വിതരണം തർക്കങ്ങൾ മുറുകുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ..

വിവാദമായ ദേശീയ അവാർഡ് വിതരണ ചടങ്ങ് മലയാള സിനിമയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്‌കരിച്ച് ഫഹദ് ഫാസിലും പാർവതിയും ഉൾപ്പെടെയുള്ള താരങ്ങൾ നിന്നപ്പോഴും, മലയാളത്തിൽ നിന്ന് യേശുദാസും സംവിധായകൻ ജയരാജും ഉൾപ്പെടെയുള്ളവർ അവാർഡ് കൈപ്പറ്റിയത് വലിയ വിവാദമായി തീർന്നിരുന്നു. ഇതിനെതുടർന്ന് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളാണ് ഫേസ്ബുക്കിലും മറ്റ് മാധ്യമങ്ങളിലും എത്തിയത്. ആദ്യമായി ശക്തമായ പ്രതിഷേധം അറിയിച്ചത് സംവിധായകൻ സിബി മലയിലാണ്.

അവാർഡ് കൈപറ്റിയവരെ ഓർത്ത് ലജ്ജിക്കുന്നു: സിബി മലയിൽ.

Pathemari 125 days celebration function stills-Mammootty

മറ്റെല്ലാവരും ദേശീയ അവാർഡ് വിതരണ ചടങ്ങിൽ ബഹിഷ്ക്കരിച്ച് പുറത്തു പോയപ്പോഴും. സ്വന്തം കാര്യം നോക്കി അവാർഡ് കൈപ്പറ്റിയ യേശുദാസിനെയും സംവിധായകൻ ജയരാജനെയും കുറിച്ച് ഓർത്ത് ലജ്ജിക്കുന്നു എന്നാണ് സിബിമലയിൽ പറഞ്ഞത്. എന്തുതന്നെയായാലും ഈ വാചകങ്ങൾ വലിയ ചർച്ചകൾക്ക് വഴി വെക്കുകയായിരുന്നു. എന്നാൽ അധികം താമസിക്കാതെ തന്നെ ജയരാജ് തന്റെ നിലപാട് തുറന്ന് പറഞ്ഞുകൊണ്ട് മാധ്യമങ്ങൾക്ക് മുൻപിലെത്തി.

നഷ്ടം അവാർഡ് നിരസിച്ചവർക്ക് മാത്രം : ജയരാജ്

ദേശീയ അവാർഡ് എന്നത് കുട്ടിക്കളിയല്ല എന്നും അത് നിരസിച്ച വർക്ക് മാത്രമേ അതിന്റെ നഷ്ടം ഉള്ളൂവെന്നും സംവിധായകൻ ജയരാജ് പറയുകയുണ്ടായി. അതിന്റെ വില മനസ്സിലാക്കാത്തവരാണ് വേദിയിൽ നിന്നും ഇറങ്ങിപ്പോയത് എന്ന് പറഞ്ഞ അദ്ദേഹം അവാർഡ് തരുന്നവരുടെ പ്രാധാന്യമില്ല അവാർഡിന്റെ മൂല്യമാണ് വലുതെന്ന് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചാരകാഹകളെ വീണ്ടും ചൂടുപിടിപ്പിച്ചു എതിർ വാദങ്ങളുമായി ഒത്തിരി പേർ ഉടൻ എത്തി.

അവാർഡ് വിതരണത്തിനും മന്ത്രിയ്ക്കുമെതിരെ ആഞ്ഞടിച്ച് മേജർ രവി.

ഏതൊരു അമ്മയുടെയും ആഗ്രഹമാണ് മകൻ രാഷ്ട്രപതിയുടെ കൈയിൽനിന്നും പുരസ്കാരം വാങ്ങുക എന്നത് എന്നാൽ അതൊന്നും കൂസലില്ലാതെ നോക്കികണ്ട സ്മൃതി ഇറാനിയുടെ തീരുമാനത്തെ ശക്തമായി എതിർത്ത മേജർരവി, സ്മൃതി ഇറാനിക്ക് അഹങ്കാരമാണെന്നും പറയുകയുണ്ടായി. തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അവർ ഇങ്ങനെ നടക്കുന്നത് എന്ന് ഓർക്കണമെന്നും മേജർ രവി പറഞ്ഞു. ഒരു മാധ്യമത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

കലാകാരൻ തിരസ്കരിച്ച അവാർഡിന് ആക്രിയുടെ വില പോലും ഇല്ല: ലിജോ ജോസ് പെല്ലിശ്ശേരി

കലാകാരൻ തിരസ്കരിച്ച അവാർഡിന് ആക്രിയുടെ വിലപോലുമില്ല എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചത്. ഏത് ഉടയതമ്പുരാൻ ആയാലും തൊഴുത്തിൽ കുത്തികളുടെ സ്ഥാനം യൂദാസിനും ബ്രിട്ടാസിനൊപ്പം ആയിരിക്കുമെന്ന് ലിജോ ജോസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. മറ്റുള്ളവർ മാറി നിന്നിട്ടും അവാർഡുകൾ കൈപ്പറ്റിയവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ വാക്കുകൾ. അഭിമാനമായി മാറിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങളും ലിജോ ജോസ് പെല്ലിശ്ശേരി അറിയിക്കുകയുണ്ടായി.

എന്നാൽ അവാർഡ് വാങ്ങിയവരെ അനുകൂലിച്ചും ആളുകൾ എത്തുകയുണ്ടായി. സിനിമാ താരം ഹരീഷ് പേരടി, സംവിധായകൻ രാജസേനൻ, സംവിധായകനും നടനുമായ ജോയ് മാത്യു തുടങ്ങിയവരാണ് അനുകൂലിച്ച് രംഗത്ത് എത്തിയത്. അതിൽ തന്നെയും ജോയ് മാത്യുവിന്റെ പരാമർശമാണ് ഏറെ ചർച്ചയായി മാറിയത്. ശക്തമായ ഭാഷയിലായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

അച്ചാർ കമ്പനി മുതലാളിമാരിൽ നിന്നും അടി വസ്ത്രനിർമ്മാണ മുതലാളിമാരിൽ നിന്നും അവാർഡ് കൈപ്പറ്റുന്നവരാണ് ഇപ്പോൾ അവാർഡ് വിതരണത്തെ കുറ്റം പറയുന്നത്: ജോയ് മാത്യു

പുരസ്‌കാര വേദിയിൽ നിന്നും ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങി വന്നവരെ ശക്തമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു ജോയ് മാത്യു. അച്ചാർ കമ്പനി മുതലാളിമാരിൽ നിന്നും അടി വസ്ത്രനിർമാണ മുതലാളിമാരിൽ നിന്നും വരെ തലകുനിച്ചുനിന്ന അവാർഡ് കൈപ്പറ്റുന്നവരാണ് ഇപ്പോൾ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിക്കാത്തതിനെതിരെ പറയുന്നത് എന്നും. നാളെ മുതൽ മറ്റൊരു ഉത്തരവ് വന്നാൽ ഇവർ എന്ത് ചെയ്യുമെന്നും ജോയ് മാത്യു ചോദിക്കുകയുണ്ടായി. ഒട്ടേറെ ചർച്ചയായ ഈ പോസ്റ്റിനു മറുപടിയുമായി സംവിധായകൻ ഡോക്ടർ ബിജു എത്തി.

അവാർഡ് ലഭിക്കാത്തതിനെത്തുടർന്ന് തന്നെ അധിക്ഷേപിച്ച ആളാണ് ജോയ് മാത്യു : ഡോക്ടർ ബിജു.

താൻ 2012ൽ ജൂറിയായിരിക്കെ ചിത്രത്തിന് അവാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് തന്നെ വിളിച്ച് തെറി പറഞ്ഞ് ആളാണെന്ന് ജോയ് മാത്യു എന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ ജാതി അധിക്ഷേപം നടത്തിയ കേസിൽ ജാമ്യം എടുത്തു നടക്കുന്ന ആളാണ് അവാർഡ് നിഷേധിച്ചവരെ പരിഹരിക്കുന്നതിനും അതിനു മറുപടിയായി പറയുകയുണ്ടായി.

ജനങ്ങളെ കഴുതകളാക്കുകയായിരുന്നു അവാർഡ് ബഹിഷ്കരണത്തിലൂടെ നടന്നത്: രാജസേനൻ.

അവാർഡ് കൈപറ്റിയവരെ പ്രശംസിച്ചും ബഹിഷ്കരിച്ചവരെ ശക്തമായ ഭാഷയിൽ വിമർശിച്ചുമാണ് സംവിധായകൻ രാജസേനൻ രംഗത്ത് എത്തിയത്. കഴിവുള്ള സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രയത്നമാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. അവരെ വളർത്തിയ പ്രേക്ഷകരെ ഉൾപ്പടെ കഴുതകൾ നിലപാട് വെറും രാഷ്ട്രീയ മുതലെടുപ്പാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

തരുന്ന വ്യക്തിയേക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്: ഹരീഷ് പേരടി.

അവാർഡ് വാങ്ങിയവർ അനുകൂലിച്ച് എത്തിയ ഹരീഷ് പേരടി തന്റെ ജീവിതകഥയുമായാണ് എത്തിയത്. മുൻപ് നാടകത്തിനു ലഭിച്ച അവാർഡ് കൃത്യ സമയത്ത് ഏതാണ് കഴിയാഞ്ഞതിനാൽ കൈപ്പറ്റാൻ സാധിച്ചില്ലെന്നും അതിനാൽ തന്നെ ഓഫീസിലെ ഒരു ജീവനക്കാരനാണ് തനിക്ക് അവാർഡ് തന്നതെന്നും പറഞ്ഞ ഹരീഷ് പേരടി തരുന്ന വ്യക്തിയേക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ് എന്നും പറയുകയുകയുണ്ടായി.

അവാർഡുകൾ എത്ര കിട്ടിയാലും മതിയാവില്ല എന്നതാണ് ചിലരുടെ അസുഖം : അലൻസിയർ.

അവാർഡുകൾ എത്ര കിട്ടിയാലും മതിയാവില്ല എന്നത് ചിലരുടെ രോഗമാണെന്ന് അലൻസിയർ കഴിഞ്ഞ ദിവസം പറഞ്ഞു. യേശുദാസിന്റെയും ജയരാജിനെയും വിമര്ശിച്ചുകൊണ്ടാണ് അലൻസിയർ ഇത്തരത്തിൽ പറഞ്ഞത്. അവാർഡ് വാങ്ങാത്തവർ തുക കൈപറ്റരുത് എന്ന ജയരാജിന്റെ വാക്കുകളെയും ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. അവാർഡിനെയല്ല ആ ചടങ്ങിനെയാണ് വിമർശിച്ചതും ഇറങ്ങി പോന്നതും എന്ന് അദ്ദേഹം പറഞ്ഞു.

യുവപ്രതിഭകളെ ഓർത്ത് അഭിമാനിക്കുന്നു: കമൽ

Pathemari 125 days celebration function stills-Mammootty

അവാർഡ് നിരസിച്ച് തിരികെ പോകുന്ന യുവ പ്രതിഭകളെയോർത്ത് അഭിമാനിക്കുന്നുവെന്നും അവരെയാണ് പാഠമാക്കേണ്ടതെന്നും സംവിധായകൻ കമൽ പറയുകയുണ്ടായി. കുട്ടികൾക്ക് മാതൃകയാവേണ്ട മുതിർന്നവർ തന്നെ ഇത്തരം നിലപാടുകൾ എടുത്തത്തിൽ ശക്തമായ വിമർശനം ഉന്നയിക്കുകയാണ് അദ്ദേഹം.

എന്തുതന്നെയായാലും ദേശീയഅവാർഡ് തീർത്ത പൊല്ലാപ്പുകൾ മലയാളസിനിമയും വലിയതോതിൽ ബാധിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. ദേശീയ അവാർഡ് ജേതാക്കളുടെ പിന്തുണച്ചുള്ള സംവിധായകരുടെയും അണിയറപ്രവർത്തകരെയും ചേരിതിരിഞ്ഞുള്ള സോഷ്യൽമീഡിയ ആക്രമണം വരും ദിവസങ്ങളിൽ മലയാള സിനിമയെ എങ്ങനെ ബാധിക്കുന്നു എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

webdesk

Recent Posts

ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…

1 day ago

വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…

1 day ago

അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…

2 days ago

എക്സ്ട്രാ കോമഡി, എക്സ്ട്രാ പെർഫോമൻസ്; സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് റിവ്യൂ വായിക്കാം

തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…

2 days ago

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…

3 days ago

വമ്പൻ റിലീസായി ഉണ്ണി മുകുന്ദന്റെ മാർക്കോ ഇന്ന് മുതൽ; ആക്ഷൻ പൂരമൊരുങ്ങുന്ന തീയ്യേറ്ററുകളുടെ ലിസ്റ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…

3 days ago

This website uses cookies.