ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്ന മലയാള ചിത്രമാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസനും ഒരു സംഘം കുട്ടികളും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ, എഡിറ്റർ ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്‌സിൽ അഭിനയിച്ച മാത്യു ടി തോമസും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ എങ്കിലും ഇതിലെ ബാല താരങ്ങൾ ഓരോരുത്തരും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. അതിലൊരാളാണ് മെൽവിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെൻ. തന്റെ കോമഡി ഡയലോഗുകളിലൂടെ ഈ ബാല താരം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് അവരുടെ പ്രശംസയേറ്റു വാങ്ങുകയാണ്.
ഇതിനു മുൻപുള്ള നസ്ലെന്റെ ആകെ സിനിമാ പരിചയം എന്നത് മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിച്ചതാണ്. കടുത്ത മമ്മൂട്ടി ആരാധകനായ നസ്ലെൻ മമ്മൂട്ടിയെ ഒന്ന് അടുത്ത് കാണാൻ വേണ്ടിയാണു ജൂനിയർ ആർട്ടിസ്റ്റായി പോയത്. അതിലെ ഒരു ഫ്രയിമിൽ തന്നെയും കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു കൂട്ടുകാരെ മുഴുവൻ കൂട്ടി തീയേറ്ററിൽ പോവുകയും ആ ഫ്രയിമിന്റെ ഫോട്ടോ എടുത്തു എല്ലാവരെയും കാണിക്കുകയും ചെയ്ത ആളാണ് ഈ ബാലതാരം. ഇപ്പോഴിതാ നസ്ലിന് വേണ്ടി കയ്യടിക്കുകയാണ് കേരളം മുഴുവൻ. നസ്ലിന് ഒപ്പം ഫോട്ടോ എടുക്കാനും അവനെ അഭിനന്ദിക്കാനും സിനിമാ പ്രേമികൾ തിരക്ക് കൂട്ടുന്നു. നസ്ലിന്റെ ഒരു ഫേസ്ബുക് സുഹൃത്ത് ആണ് ഈ വിവരം ഷെയർ ചെയ്തത്. ഏതായാലും നസ്ലിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് അഭിനന്ദന പ്രവാഹമാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.