മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ കരിയറിലെ ഒരു പുത്തൻ ട്രാക്കിലേക്ക് കയറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വലിയ പ്രതീക്ഷ പകരുന്ന ഒരുപിടി ചിത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ഈ പുതിയ വർഷം നമ്മുക്ക് കാണിച്ചു തരുന്നത്. ഈ വർഷത്തെ താൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രത്തിൽ അദ്ദേഹം നാളെ ജോയിൻ ചെയ്യും. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന എന്ന ചിത്രമാണത്. ഇത് കൂടാതെ ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന എംപുരാൻ, പുതിയ തലമുറയിലെ സംവിധായകനായ വിവേക് എന്നിവർ ഒരുക്കുന്ന ചിത്രവും മോഹൻലാൽ ഈ വർഷം ചെയ്യുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ഈ വർഷം മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു ചിത്രം കൂടി വന്നിരിക്കുകയാണ്.
വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനൂപ് സത്യൻ ചിത്രമാണത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാലിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുക. ബോളിവുഡ് താരം നസിറുദ്ധീൻ ഷായും മോഹൻലാലിനൊപ്പം എത്തുന്ന ഈ ചിത്രത്തിലൂടെ, മലയാളത്തിലെ എവർഗ്രീൻ ജോഡിയായ മോഹൻലാൽ- ശോഭന ടീം വീണ്ടും ഒന്നിക്കുന്നു എന്നും സൂചനയുണ്ട്. ഇവരെ കൂടാതെ മുകേഷ്, ഷെയിൻ നിഗം എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി എത്തിയേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ലിജോ ജോസ് പെല്ലിശേരി, ജീത്തു ജോസഫ്, പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ എന്നിവ തീർത്തതിന് ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.