[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രേക്ഷക – നിരൂപ പ്രശംസ നേടി ‘നരിവേട്ട’ ; കരിയർ ബെസ്റ്റ് പെർഫോമൻസുമായി ടോവിനോ തോമസ്

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ സ്വീകാര്യത. 2018, എ ആർ എം എന്നീ ചിന്ത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചത്. ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ് ‘നരിവേട്ട’യുടെ വിജയവും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കുന്നു എന്ന് ഗൗരവമായി തന്നെ ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്ട്രേലിയൻ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചർച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്. ചിത്രം ഒ ടി ടി യിൽ വരുന്നതിനായി കാത്തിരിക്കേണ്ടെന്നും മസ്റ്റ് തീയട്രിക്കൽ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ചയ ചെയ്യാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

16 hours ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

16 hours ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

17 hours ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

17 hours ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

3 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

3 days ago

This website uses cookies.