ഇന്ത്യയിൽ വൻ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി കഴിഞ്ഞ ദിവസം ഭരണം നിലനിർത്തിയത്. രാഹുൽ ഗാന്ധിയിലൂടെ ഒരു അട്ടിമറി പ്രതീക്ഷിച്ച ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മോഡി ഗവണ്മെന്റ് വീണ്ടും ശക്തി തെളിയിച്ചത്. ഇലക്ഷനിൽ വൻ വിജയം കരസ്ഥമാക്കിയ ബി.ജെ.പി യെയും നരേന്ദ്ര മോദിയെയും അഭിനന്ദിച്ചു ഇന്ത്യയിലെ തന്നെ വിവിധ മേഖലയിലുള്ള വ്യക്തികൾ അഭിനന്ദന പ്രവാഹവുമായി മുന്നോട്ട് വന്നിരുന്നു. സിനിമ താരങ്ങളായ രജിനികാന്ത്, മോഹൻലാൽ, വിവേക് ഒബ്രോയ്, അഭിഷേക് ബച്ചൻ തുടങ്ങി ഒരുപാട് താരങ്ങൽ മോഡിയ്ക്ക് ആശംസകളുമായി മുന്നോട്ട് വന്നിരുന്നു.
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ട്വിറ്ററിൽ മോദിക്ക് അഭിനന്ദങ്ങൾ അറിയിച്ചുകൊണ്ട് രേഖപ്പെടുത്തിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇന്നലെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഇപ്പോൾ മോഹൻലാലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ മോഹൻലാൽ നൽകിയ ആശംസകയ്ക്ക് മറുപടിയുമായാണ് മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിന് നന്ദി സൂചകമായാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. മോഹൻലാൽ ജി, ഒരുപാട് നന്ദി എന്നാണ് പോസ്റ്റിൽ രേഖപ്പെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി നല്ല ബന്ധം പുലർത്തുന്ന ചുരുക്കം ചില മലയാളി നടന്മാരിൽ ഒരാളാണ് മോഹൻലാൽ. നരേന്ദ്ര മോദിയെ അടുത്തിടെ മോഹൻലാൽ നേരിട്ട് സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ ആഗസ്റ്റ് 30ന് റിലീസിന് ഒരുങ്ങുന്ന കെ. വി ആനന്ദ് ചിത്രമായ കാപ്പാനിൽ പ്രധാനമന്ത്രിയുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.