ദളപതി വിജയ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ ബിഗിൽ വമ്പൻ ബോക്സ് ഓഫിസ് വിജയം നേടി മുന്നേറുകയാണ്. 250 കോടി രൂപ ആഗോള കളക്ഷൻ ആയി നേടി മുന്നോട്ടു കുതിക്കുന്ന ഈ ചിത്രത്തിനൊപ്പം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നോട്ടു പോകുന്ന ചിത്രമാണ് കാർത്തി നായകനായി എത്തിയ കൈദി എന്ന ചിത്രം. ദളപതി ചിത്രം ബിഗിൽ റിലീസ് ആയ അതേ ദിവസം തന്നെയാണ് കൈദിയും റിലീസ് ചെയ്തത്. ദളപതി ചിത്രത്തോട് ബോക്സ് ഓഫീസിൽ മത്സരിക്കാതെ പല ചിത്രങ്ങളും റിലീസ് മാറ്റി വെച്ചപ്പോൾ ധൈര്യ പൂർവം ആ ചിത്രവുമായി മത്സരിച്ചു തന്നെയാണ് കൈദി ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ നേട്ടം സ്വന്തമാക്കിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒരേ സമയം തന്നെ പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടിയാണ് നേടിയെടുത്തത്. ദളപതി ചിത്രത്തിനൊപ്പം തന്നെ ഭയം ഇല്ലാതെ കൈദി റിലീസ് ചെയ്യാൻ ഉണ്ടായ കാരണം എന്തെന്നാണ് ഇപ്പോൾ ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം അവതരിപ്പിച്ച മലയാളി നടൻ നരെയ്ൻ പറയുന്നത്. അതിനുള്ള ആദ്യത്തെ കാരണമായി നരേയ്ൻ പറയുന്നതു കൈദി എന്ന ചിത്രത്തിന്റെ നിലവാരത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉള്ള ആത്മവിശ്വാസം ആയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഏതു ചിത്രത്തിന്റെ ഒപ്പം ഇറക്കിയാലും കൈദിക്കു മികച്ച അഭിപ്രായം ലഭിക്കും എന്ന വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നു.
വളരെ ധൈര്യ പൂർവം തന്നെ ആ തീരുമാനം എടുത്ത നിർമ്മാതാക്കളും കാർത്തിയും ഒക്കെയാണ് ഈ വിജയത്തിന് പിന്നിലും എന്ന് പറയുന്നു നരെയ്ൻ. ബഡ്ജറ്റിലും ലഭിച്ച സ്‌ക്രീനുകളുടെ എണ്ണത്തിലും ക്യാൻവാസിലും ഒന്നും ബിഗിൽ എന്ന ചിത്രത്തിന്റെ അടുത്ത് പോലും എത്താൻ പറ്റാത്ത ചിത്രമാണ് കൈദി എങ്കിലും ഇതിനു ഇത്ര വലിയ ഒരു വിജയം ലഭിക്കും എന്ന് വിചാരിച്ചിരുന്നില്ല എന്നും നരെയ്ൻ പറഞ്ഞു. പിന്നെ വിജയ്‌യുടെ അടുത്ത ചിത്രം ഒരുക്കുന്നത് കൈദി സംവിധായകൻ ലോകേഷ് ആയത് കൊണ്ട് തന്നെ വിജയ് ആരാധകരുടെ പിന്തുണയും ഈ ചിത്രത്തിന് കിട്ടി എന്നാണ് തനിക്കു തോന്നുന്നത് എന്നും നരെയ്ൻ വെളിപ്പെടുത്തുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.