[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മനസ്സുകളിൽ ചേക്കേറി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; വീണ്ടും മലയാളത്തിൽ ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം

കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ശരൺ വേണുഗോപാൽ രചിച്ചു സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി ഡ്രാമ ചിത്രത്തിന് നിരൂപകരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. വളരെ വൈകാരികമായും അതോടൊപ്പം ലളിതമായും കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുടെ മനസ്സുകളെ തൊടുന്നത് വളരെ വേഗമാണ്. ഓരോ മലയാളി പ്രേക്ഷകനും വളരെ വേഗം തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കും എന്നതാണ് ഇതിന്റയെ ഏറ്റവും വലിയ ശ്കതി.

മരണക്കിടക്കയിലുള്ള നാരായണി എന്ന അമ്മയും അവരുടെ മൂന്ന് ആണ്‍മക്കളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്. വിശ്വനാഥന്‍ എന്ന മൂത്ത മകനെ അലന്‍സിയറും സേതു എന്ന രണ്ടാമനെ ജോജു ജോര്‍ജും ഭാസ്കര്‍ എന്ന ഇളയ മകനെ സുരാജും അവതരിപ്പിച്ചിരിക്കുന്നു. ഇവർ മൂവരും കാഴ്ച വെച്ച ഗംഭീര പ്രകടനത്തിന് വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. ലളിതമായ ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ച സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. ചെറിയ നർമ്മവും പ്രണയവും കുടുംബ ബന്ധങ്ങളിലെ വൈകാരികതയും സങ്കീര്ണതയുമെല്ലാം രസകരമായാണ് ഈ സംവിധായകൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും വികാരങ്ങൾ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്ന രീതിയിലാണ് ചിത്രം സഞ്ചരിക്കുന്നത്. കാണുന്ന പ്രേക്ഷകരുടെ മനസ്സ് നിറക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. അത്കൊണ്ട് തന്നെയാണ് ഓരോ ഷോ കഴിയുമ്പോഴും മികച്ച ജനപിന്തുണയോടെ കൂടുതൽ വിജയത്തിലേക്ക് കുതിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നത്. അപ്പു പ്രഭാകര്‍ നൽകിയ ദൃശ്യങ്ങൾ, രാഹുൽ രാജിന്റെ സംഗീതം എന്നിവരും ചിത്രത്തിന്റെ മികവിൽ നിർണ്ണായക ഘടകങ്ങൾ ആയി മാറിയിട്ടുണ്ട്.

webdesk

Recent Posts

അഭിനയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മോഹനലാലത്തം

സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…

2 days ago

നടി ശ്രിന്ദ സംവിധായികയാവുന്നു; നിർമ്മാണം അൻവർ റഷീദ്

പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…

2 days ago

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

2 days ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

2 days ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

2 days ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

2 days ago

This website uses cookies.