ആനകളോടും ആനചിത്രങ്ങളോടും മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ആനചിത്രങ്ങൾ ആ സ്നേഹം വ്യക്തമാക്കുന്നതാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഒരു ആനചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ആന അലറലോടലറൽ’ എന്ന ചിത്രമാണ് ഈ ക്രിസ്‌മസിന് റിലീസാകാൻ തയ്യാറെടുക്കുന്നത്.
ശേഖരൻകുട്ടി എന്ന ആനയാണ് ‘ആന അലറലോടലറലി’ലെ കേന്ദ്രകഥാപാത്രം. നന്തിലത്ത് അർജുനാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ഓരോ ഷോട്ടിലും നന്തിലത്ത് അർജുൻ അഭിനേതാക്കളെ പോലും അത്ഭുതപ്പെടുത്തിയെന്ന് അണിയറപ്രവർത്തകർ മുൻപ് വ്യക്തമാക്കിയിരുന്നു. ചിത്രീകരണത്തിനിടയിൽ അര്‍ജുന്റെ ഷോട്ടുകള്‍ കാര്യമായ റീടേക്കുകളില്ലാതെയാണ് ചിത്രീകരിച്ചത്. തുമ്പിക്കൈയുടെ ചലനം, ചെവിയുടെ ഇളക്കം എന്നിങ്ങനെ ചെറിയ കാര്യങ്ങളിൽ പോലും അർജുൻ എല്ലാവരെയും അമ്പരപ്പിച്ചു.
വിനീത് ശ്രീനിവാസനും വിശാഖും ചിത്രീകരണത്തിനു മുമ്പ് തന്നെ അർജുനെ പരിചയപ്പെടാൻ എത്തിയിരുന്നു. ഈ സൗഹൃദം ചിത്രീകരണത്തിനിടയിലും ഏറെ സഹായകമായി. ഓരോ ഷോട്ടും കൃത്യതയോടെ ചിത്രീകരിക്കാന്‍ പാപ്പാനും അര്‍ജുനന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. തുടർന്ന് എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അർജുൻ കാഴ്ചവെച്ചത്.
സിനിമാപ്രേക്ഷകർക്ക് ദൃശ്യവിരുന്നുമായി ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, വിജയരാഘവൻ, മാമുക്കോയ, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപു എസ് ഉണ്ണിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.