മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആദ്യ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇന്നലെയാണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. പതിയെ തുടങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മികച്ച വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് നൽകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ വന്നതോടെ ഈ ചിത്രത്തിന് തീയേറ്ററുകളിലും തിരക്കേറുകയാണ്. പല തീയേറ്ററുകളിലും വീക്കെന്ഡിലേക്ക് എക്സ്ട്രാ ഷോകൾ ചേർക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഒരു മികച്ച ചിത്രം കൂടി മലയാളി സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തമിഴിലും ഒരുക്കിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് അടുത്തയാഴ്ച റിലീസ് ചെയ്യുമെന്നാണ് സൂചന.
മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. പ്രേക്ഷകർ നൽകിയ മികച്ച അഭിപ്രായത്തിന് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. പ്രേക്ഷകരുടെ നിരൂപണങ്ങള്‍ വായിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു എന്നും ഈ സ്നേഹം തന്നെ വിനയാന്വിതനാക്കുന്നു എന്നും മമ്മൂട്ടി കുറിച്ചു. കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അന്നും പ്രേക്ഷകരും നിരൂപകരും മികച്ച പ്രശംസയാണ് നൽകിയത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.