തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ഗ്ലീമ്പ്സ് വീഡിയോ പുറത്ത്. റോ സ്റ്റേറ്റ്മെൻ്റ് എന്ന ടൈറ്റിൽ നൽകിയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ അതിൻ്റെ ആദ്യ ഘട്ടത്തിലാണ്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.
ചിത്രത്തിൻ്റെ കഥാന്തരീക്ഷം, ഭാഷ, കഥ അവതരിപ്പിക്കുന്ന ശൈലി എന്നിവയെ എല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന ഒരു നേതാവിൻ്റെ, ഒരു ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയാൻ പോകുന്നതെന്ന സൂചനയാണ് ഈ വീഡിയോ തരുന്നത്. ചിത്രത്തിൻ്റെ കഥാ സൂചന തരുന്ന വിവരണവും അതിനെ അതിശക്തമായി പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയെ ഗംഭീരമാക്കുന്നു. മൃതദേഹങ്ങൾ കൂടി കിടക്കുന്ന ചേരികളും അവക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന കാക്കകളും ഉള്ള ദൃശ്യങ്ങൾ വളരെ പച്ചയായതും പരുഷമായതും രക്തരൂഷിതമായതുമായ ഒരു കഥയായിരിക്കും ചിത്രം പറയുക എന്ന ധാരണ നൽകുന്നുണ്ട്. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ, ശക്തമായ ശരീരവും ലുക്കും ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.
ശ്രീകാന്ത് ഒഡെല എഴുതിയ ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി, ഏറ്റവും തീവ്രമായ ശരീര ഭാഷയോടെ നാനിയെ അവതരിപ്പിക്കുമെന്നുള്ള ഉറപ്പാണ് ഈ വീഡിയോ നൽകുന്നത്. ഇന്നുവരെയുള്ള തൻ്റെ കരിയറിലെ ഏറ്റവും തീവ്രവും ശക്തവുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് നാനി തയ്യാറെടുക്കുന്നത്. വളരെ സൂക്ഷ്മമായാണ് ചിത്രത്തിലെ ഓരോ അംശങ്ങളും നാനിയുടെ കഥാപാത്രവും സംവിധായകൻ ശ്രീനാഥ് രൂപപ്പെടുത്തുന്നത് എന്നും ഇപ്പൊൾ പുറത്ത് വന്ന വീഡിയോ മനസ്സിലാക്കി തരുന്നുണ്ട്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ പാരഡൈസ്’ ഒരുങ്ങുന്നത്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വരും. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ പുറത്ത് വന്ന റോ സ്റ്റേറ്റ്മെൻ്റ് എന്ന വീഡിയോയുടെ മലയാളം, കന്നഡ, ബംഗാളി പതിപ്പുകളും വൈകാതെ പുറത്ത് വരും.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – ജി കെ വിഷ്ണു, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.