തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ കാശ്മീർ ഷെഡ്യൂൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായി. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഇപ്പോൾ പുറത്തു വന്ന ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്ററിൽ നാനിയെ അതിശക്തമായ ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഗൗരവമേറിയതും ധീരവുമായ ഭാവത്തിലാണ് പോസ്റ്ററിൽ നാനിയെ അവതരിപ്പിക്കുന്നത്. ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലും കൂടുതൽ ആഴമുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. പോസ്റ്ററിൽ ഈ കഥാപാത്രത്തിന്റെ തള്ളവിരലിൽ കാണാവുന്ന പരിക്കാണ് ശ്രദ്ധേയമായ ഒരു വിശദാംശം. ഇത് ഒരു സാധാരണ നായകനല്ല അർജുൻ സർക്കാർ എന്ന ബോധം വർദ്ധിപ്പിക്കുന്നുണ്ട്. അർജുൻ സർക്കാർ അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളും പരിവർത്തനങ്ങളും ഉയർത്തിക്കാട്ടുന്ന ഈ ശക്തമായ പോസ്റ്റർ, ഈ കഥാപാത്രത്തിന്റെ കഥ എങ്ങനെ വികസിക്കും എന്നതിനെക്കുറിച്ചുള്ള ആവേശവും ആകാംക്ഷയും വർദ്ധിപ്പിക്കുന്നു.
ഒരു മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു പുതിയ സിനിമാ അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.