പത്തു വർഷം മുൻപ് റിലീസ് ചെയ്ത് തെന്നിന്ത്യ മുഴുവൻ തരംഗമായി തീർന്ന എസ് എസ് രാജമൗലി ചിത്രമാണ് ഈച്ച. ഈഗ എന്ന പേരിൽ തെലുങ്കിൽ റിലീസ് ചെയ്ത ഈ ഫാന്റസി ആക്ഷൻ ത്രില്ലറിൽ പ്രധാന വേഷങ്ങൾ ചെയ്തത് നാനി, കിച്ച സുദീപ്, സാമന്ത എന്നിവരാണ്. ഒരു ഈച്ചയെ കേന്ദ്രകഥാപാത്രമാക്കിയാണ് ഈ സിനിമ കഥ പറയുന്നത്. അതുവരെ കാണാത്ത തരം ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ചിത്രം നാനി എന്ന യുവതാരത്തിന്റെ കരിയറിലെ വഴിത്തിരിവായ വിജയമായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ യുവ സൂപ്പർ താരങ്ങളിലൊരാളായ നാനിയോട്, ഈച്ചക്കു ഒരു രണ്ടാം ഭാഗമുണ്ടാകുമോയെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം വൈറലാവുകയാണ്. ഈച്ച അവസാനിക്കുമ്പോൾ, “ഞാൻ തിരിച്ചു വന്നു” എന്ന് ഒരു കണ്ണാടി ചില്ലിൽ എഴുതി കാണിക്കുന്ന ഈച്ചയുടെ ഷോട്ട് ആണ് പ്രേക്ഷകർ കാണുന്നത്. അത്കൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണു നാനി പറയുന്നത്. ദി ക്യൂവിനോടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
ഇടയ്ക്കിടയ്ക്ക് രാജമൗലിയെ കാണുമ്പോഴൊക്കെ താനത് സൂചിപ്പിക്കാറുണ്ടെന്നും നാനി പറയുന്നു. എസ് എസ് രാജമൗലി തന്നെ രചിച്ച ഈ ചിത്രം ഹിന്ദിയിലും തമിഴിലുമൊക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലും വലിയ ആരാധക വൃന്ദമാണ് ഈ സിനിമക്കുള്ളത്. വരാഹി ചലന ചിത്രയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എം എം കീരവാണി സംഗീതം നൽകിയ ഈച്ച എഡിറ്റ് ചെയ്തത് കോട്ടഗിരി വെങ്കിടേശ്വര റാവുവും ഇതിനു ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറുമാണ്. വിവേക് ആത്രേയ സംവിധാനം ചെയ്ത അന്റെ സുന്ദരനിക്കി എന്ന ചിത്രമാണ് നാനിയുടെ ഏറ്റവും പുതിയ റിലീസ്. നസ്രിയ നസിം നായികാ വേഷം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.