[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം ‘ഹായ് നാന’; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും നിർമിക്കുന്ന നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം #നാനി30യുടെ ടൈറ്റിൽ ‘ഹായ് നാന’. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്നാണ് പേര്. ടൈറ്റിൽ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. നാനിയുടെ തോളിൽ കയറി ഇരിക്കുന്ന കുട്ടി മൃണാൾ താക്കുറിന് ഫ്‌ളയിങ്ങ് കിസ് കൊടുക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. നാനിയുടെയും മൃണാൾ താക്കൂറിന്റെയും കയ്യിൽ മൊബൈൽ ഫോണിൽ കാണാം. മൂന്ന് പേരെയും പോസ്റ്ററിൽ അത്രയും ഭംഗിയോടെ കാണാം.

കുട്ടിയുടെ സുഹൃത്തായി മൃണാൾ താക്കൂറും അച്ഛനായി നാനിയും ഗ്ലിമ്പ്‌സിൽ കാണാം. മൃണാൾ നാനിയെ നോക്കി ‘ഹായ് നാനാ’ എന്ന് പറയുന്നതോടെ ഗ്ലിമ്പ്സ് അവസാനിക്കുന്നു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നതിൽ പൂർണ തൃപ്തിയാണ് നേടിയത്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതുവരെ നാനിയെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്മസ് അവധിക്കാലത്ത് ഒരു നാനി എന്റർടെയ്നർ ആയിട്ടാണ് എത്തുന്നത്. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹൃദയം എന്ന ചിത്രത്തിലൂടെ തിളങ്ങി ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ മ്യുസിക്ക് ഡയറക്ടറായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി

webdesk

Recent Posts

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

5 hours ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

2 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

3 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

5 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

6 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

1 week ago

This website uses cookies.