തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ സ്വന്തം ബാലയ്യ. വമ്പൻ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സൂപ്പർ താരമായി മാറിയത്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസായിരുന്ന അഖണ്ഡ നൂറു കോടി ഗ്രോസ് നേടി വലിയ വിജയമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നൂറു കോടി നേട്ടമായിരുന്നു അത്. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ബാലയ്യ. അതിൽ മലയാള നടി ഹണി റോസും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ബാലയ്യ തന്നോട് പറഞ്ഞ ഒരു കാര്യം ഹണി റോസ് വെളിപ്പെടുത്തുകയാണ്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഹണി തന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞതിനൊപ്പം ബാലയ്യ പറഞ്ഞ കാര്യവും പറയുന്നത്. മലയാളം സിനിമകൾ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് ബാലയ്യ പറയുന്നത്.
എന്നാൽ താൻ അത് ചെയ്യാത്തത് ആരാധകർ അനുവദിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞെന്ന് ഹണി റോസ് വെളിപ്പെടുത്തുന്നു. മലയാള സിനിമകളെ കൂടുതൽ നിരീക്ഷിക്കുന്നവരാണ് തെലുങ്കിൽ ഉള്ളതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. പ്രേക്ഷകർ തന്നെ മാസ് പെർഫോമറായി മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ മലയാള സിനിമ റോളുകൾ താൻ ചെയ്താൽ അവർക്കു അതുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും ബാലയ്യ പറഞ്ഞതായി ഹണി റോസ് വിശദീകരിച്ചു. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബാലയ്യക്കൊപ്പം ഹണി റോസ് അഭിനയിക്കുന്നത്. എൻബികെ 107 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും കന്നഡ നടൻ ദുനിയാ വിജയ്‌യും മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.