യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്യഭാഷ ചിത്രങ്ങളിൽ ഭാഗമായിരുന്ന ദുൽഖർ സൽമാൻ വലിയ ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഒരുപാട് പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തി. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘അമർ അക്ബർ അന്തോണി ‘ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിലാണ് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായിയെത്തുന്നത്. നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഒരു യമണ്ടൻ പ്രേമകഥ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂലൈ 3ന് കൊച്ചിയിൽ ആരംഭിച്ചു.
ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ രഹസ്യമായാണ് നടത്തുന്നത്. ‘കരിമാടികൂട്ടൻ’, ‘അയാൾ കഥയെതുകയാണ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നന്ദിനി ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറായി വേഷമിടുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവിനായി ഒരുങ്ങുകയാണ് നന്ദിനി.
ദുൽഖർ സൽമാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. സാധാരണ ദുൽഖർ കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായ ഒരു കഥാപാത്രയാണ് ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ കഥാപാത്രത്തെ കുറിച്ചു ഒന്നും തന്നെ പുറത്തുവിടാൻ സാധിക്കില്ലയെന്നും ചിത്രത്തിന്റെ സസ്‌പെൻസിനെ ബാധിക്കുമെന്ന് തിരകഥാകൃത്ത് ബിബിൻ ജോർജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സൗബിൻ ഷാഹിർ, സലിം കുമാർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് തുടങ്ങിയവർ അതിഥി വേഷത്തിലെത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർണമായും കൊച്ചിയിലായിരിക്കും. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രമായ കർവാൻ ആഗസ്റ്റ് 3ന് പ്രദർശനത്തിനെത്തും, അതുപോലെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊല്ലയടിത്താൽ’ അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.