നിരവധി ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറിയ നന്ദന വർമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. നിരവധി ആരാധകർ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം സാരിയുടുത്ത പുത്തൻ ചിത്രം നന്ദന വർമ്മ പങ്കുവെച്ചിരുന്നു, അതിനു കമന്റുമായി എത്തിയ വ്യക്തിയാണ് പുലിവാല് പിടിച്ചത്. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വളരെ അസഭ്യമായ രീതിയിലാണ് വ്യക്തി കമന്റ് ചെയ്തത്. എന്നാൽ ഈ പറഞ്ഞ വാക്കുകൾ സ്വന്തം അമ്മയെ വിളിക്കൂ എന്ന് പറഞ്ഞ് നന്ദനയും ചുട്ട മറുപടി നൽകി. സംഭവം പുലിവാല് പിടിച്ചു എന്ന് മനസിലാക്കിയ വ്യക്തി ഉടൻ അവിടെ നിന്നും കടന്നു.
സ്ത്രീകൾക്കെതിരെ പലവിധ ആക്രമണങ്ങളും നിരന്തരം നടക്കുന്ന സമയത്തു തന്നെ നന്ദനയുടെ ഈ മറുപടി വളരെ പ്രസക്തമാണ്. നന്ദനയുടെ മറുപടിക്ക് അഭിനന്ദനം നേർന്നു കൊണ്ട് കമന്റുകളായും നിരവധി പേർ എത്തി. കുട്ടിയായിട്ടും ഇങ്ങനെ മറുപടി നൽകിയത് വളരെ നല്ലതാണെന്നും ഇനിയും ശക്തമായി മറുപടികൾ നൽകുക എന്നുമാണ് ആരാധകർ പറയുന്നത്. എങ്കിലും നന്ദനയെ എതിർത്തുകൊണ്ടും ചിലർ എത്തുകയുണ്ടായി. കുടുംബത്തെ ആക്ഷേപിക്കരുതായിരുന്നു തുടങ്ങിയ കമന്റുകളുമായാണ് ചിലർ എത്തിയത്.. എന്ത് തന്നെയായാലും നന്ദന എന്ന ബാലതാരത്തിന്റെ പ്രവർത്തി മറ്റ് പെൺകുട്ടികൾക്ക് ഉച്ചത്തിൽ പ്രതികരിക്കാൻ നൽകുന്ന ഊർജം വളരെ വലുതാണ്.
റിങ് മാസ്റ്റർ, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ ആദ്യകാലത്ത് മലയാളത്തിൽ സുപരിചതയായി മാറിയ നന്ദന പിന്നീട് ജോണ് പോൾ സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധേയയായി മാറിയത്. ചിത്രത്തിലെ ആമിന എന്ന കഥാപാത്രവും നന്ദന വർമ്മയും ചിത്രത്തിലൂടെ പ്രശസ്തിയാർജിച്ചിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.