തെലുങ്കു സിനിമയിലെ സൂപ്പർ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായ താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. തന്റെ മോശം പെരുമാറ്റം, പ്രസ്താവനകൾ എന്നിവയുടെ പേരിൽ ഒട്ടേറെ തവണ വിവാദങ്ങളിൽ ചെന്നു ചാടിയിട്ടുണ്ട് അദ്ദേഹം. തന്റെ മുൻകോപം കൊണ്ടും പൊതുവേദികളിൽ വരെ നടത്തുന്ന അതിരുവിട്ട പെരുമാറ്റം കൊണ്ടുമെല്ലാം അദ്ദേഹം ട്രോളുകൾ ഏറ്റു വാങ്ങാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പുതിയ പരാമർശവും വിവാദം ഉണ്ടാക്കി കഴിഞ്ഞു. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച ഒന്നായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാർ. ആ ചിത്രത്തെ കുറിച്ച് ബാലകൃഷ്ണ നടത്തിയ പരാമർശവും അതിന് എസ് എസ് രാജമൗലി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
അവതാര്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണെന്നും അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ, നിങ്ങളുടെ ജനറേഷന് അവതാര്‍ പോലുള്ള സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നും, തങ്ങളുടെ ജനറേഷന് അവതാര്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് എന്നുമുള്ള ചുട്ട മറുപടിയാണ് അപ്പോൾ തന്നെ രാജമൗലി നൽകുന്നത്. അണ്‍സ്റ്റപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ആയിരുന്നു ഇരുവരുടെയും ഈ വാക്കുകൾ. മറ്റ് ഹീറോകളുടെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ബാലകൃഷ്ണ എന്നു അദ്ദേഹത്തിന്റെ ഭാര്യ പണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മാസം റിലീസ് ചെയ്ത അഖണ്ഡ എന്ന ചിത്രം ബാലയ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് നേടിയത്. നൂറു കോടിക്കു മുകളിൽ കലക്ഷൻ നേടിയ ആദ്യ ബാലയ്യ ചിത്രമായി അഖണ്ഡ മാറി.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.