തെലുങ്ക് സൂപ്പർതാരമായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത അഖണ്ഡ. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യത്തെ 100 കോടി ഗ്രോസ് നേടിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രകടനത്തിന് ബാലയ്യ എന്ന ബാലകൃഷ്ണയെ തേടി പുരസ്‍കാര നേട്ടവും എത്തിയിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷൻൽ മൂവി അവാർഡ്‌സിലാണ് തെലുങ്കിൽ നിന്നുള്ള എന്റെർറ്റൈനെർ ഓഫ് ദി ഇയർ എന്ന പുരസ്‍കാരം അഖണ്ഡയിലൂടെ ബാലകൃഷ്ണ സ്വന്തമാക്കിയത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ മെഗാ മാസ്സ് ആക്ഷൻ ചിത്രമായ അഖന്ധക്ക് ലഭിച്ച പ്രേക്ഷക പ്രതികരണം വളരെ വലുതായിരുന്നു. 150 കോടിക്ക് മുകളില്‍ ആണ് അഖണ്ഡ നേടിയ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒറ്റിറ്റി റിലീസിന് ശേഷവും വലിയ പ്രതികരണമാണ് ഈ ചിത്രം നേടിയത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒടിടിയിൽ കണ്ട ബാലകൃഷ്ണ ചിത്രം കൂടിയാണ് അഖണ്ഡ. ദ്വാരക ക്രിയേഷന്‍സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത്, പൂര്‍ണ്ണ, സുബ്ബരാജു, വിജി ചന്ദ്രശേഖര്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ ബാലയ്യയുടെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രയാഗ ജെയ്‌സവാള്‍ ആണ്. എസ് തമൻ സംഗീതം ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് ബോയപ്പട്ടി ശ്രീനുവാണ്. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ഈ ചിത്രം ഹാട്രിക്ക് വിജയമാണ് ഈ കൂട്ടുകെട്ടിന് സമ്മാനിച്ചത്. ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കിയ അഖണ്ഡ നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമായിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.