നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ വീരസിംഹ റെഡ്ഢി എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യലായി പുറത്ത് വിട്ടു. തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച വീരസിംഹ റെഡ്ഡി ജനുവരി 12, 2023 ന് ആണ് ഗ്രാൻഡ് റീലീസായി ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുന്നത്. വീരസിംഹ റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. മാസ്സ് ലുക്കിലാണ് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസറും ജയ് ബാലയ്യ ഗാനവും സൂപ്പർ ഹിറ്റാണ്. തിയറ്ററുകളിൽ ബാലയ്യ ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിലുണ്ടാകും എന്നാണ് സൂചന.
തമിഴ് സൂപ്പർ നായികാതാരം ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ഹണി റോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രം നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച വീരസിംഹ റെഡ്ഢിക്ക് എഡിറ്റിങ് നിർവ്വഹിച്ചത് ദേശീയ അവാർഡ് ജേതാവായ നവിൻ നൂലിയാണ്. രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് തമൻ എസ് ആണ്. ജനുവരി രണ്ടാം വാരം പൊങ്കൽ റിലീസായി ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രങ്ങളായ വാരിസ്, തുനിവ് എന്നിവയും കൂടി എത്തുന്നതോടെ ദളപതി വിജയ്, അജിത് എന്നിവരോട് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ബാലയ്യ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.