കബാലിക്ക് ശേഷം രജനികാന്ത് നായകനായിയെത്തിയ ചിത്രമാണ് കാലാ. ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്. ക്ലാസ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ, രജനികാന്ത് എന്ന താരത്തേക്കാൾ രജനികാന്ത് എന്ന നടനെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ അദ്ദേഹം പൂർണമായും വിജയിച്ചു. കാലായുടെ തിരക്കഥ രചിച്ചിരിക്കുന്നത് നാല് പേർ ചേർന്നാണ് എന്നതും മറ്റൊരു പ്രത്യേകത തന്നെയാണ്, പാ രഞ്ജിത്, ആദവൻ, ധീട്ചനയ, മകിഴ്‌നൻ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം തമിഴ് നാട്ടിൽ ഉടലെടുത്തത്.
കാലായിലെ വില്ലനെ തേടി കുറെ നാൾ അലഞ്ഞിരുന്നു എന്നും മാസങ്ങളുടെ കഷ്ടപ്പാടിന് ഒടുവിലാണ് നാനാ പടേകറെ തീരുമാനിച്ചതെന്നും പാ രഞ്ജിത് ഒരു ഇന്റർവ്യൂയിൽ സൂചിപ്പിച്ചിരുന്നു. ഹിന്ദി, മറാത്തി ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ നടൻ കൂടിയാണ് അദ്ദേഹം. ഈ വർഷം പുറത്തിറങ്ങിയ ‘ആപലാ മനുസ്’ എന്ന മറാത്തി ചിത്രത്തിലെ പ്രകടത്തിന് കുറെയേറെ പ്രശംസകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു, 2017ൽ ഇറങ്ങിയ ടഡ്കാ, വെഡ്ഢിങ് അനിവേഴ്സറി എന്നീ ഹിന്ദി ചിത്രങ്ങളിലെ പ്രകടത്തിന് ധാരാളം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.
കാലായിൽ രജനികാന്തിന്റെ വില്ലനായി നേർക്ക് നേർ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു എന്നും അടുത്തിടെ ഒരു ഇന്റർവ്യൂയിൽ അദ്ദേഹം പറയുകയുണ്ടായി. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് രജനികാന്ത്, ഇന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാറായ അദ്ദേഹം കൂടുതലും ആക്ഷൻ ചിത്രങ്ങളാണ് ചെയ്യാറുള്ളത്, എന്നാൽ രജനികാന്ത് എന്ന നടനെ പുറത്തുകൊണ്ടുവരാൻ പാ രഞ്ജിത് തന്നെ വേണ്ടി വന്നു എന്നതാണ് അവസാനം ഇറങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. രജിനികാന്തിന്റെ സ്വാഭാവിക അഭിനയത്തിന് മുന്നിൽ ഞെട്ടലോടെ നോക്കി നിന്ന നാനാ പടേകർക്ക് സ്റ്റൈൽ മന്നൻ രജനിയെ മാത്രമേ അന്ന് വരെ അറിഞ്ഞിരുന്നുള്ളൂ എന്നും എല്ലാതരം വേഷങ്ങൾ അനായസത്തോട് കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രതിഭയാണെന്ന് കാലാ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ രജനികാന്തിന്റെ മരുമകൻ ധനുഷാണ് കാല നിർമ്മിച്ചിരിക്കുന്നത്. സൗദ്യ അറേബ്യയിൽ വർഷങ്ങൾക്ക് ശേഷം റീലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് കാലാ. ഹുമ ഖുറേഷി, സമുദ്രക്കനി, ഈശ്വരി രവോ, നാന പടേകർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.