തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റുമായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നമിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. നിര്‍മ്മാതാവും നായികയായും മലയാളത്തിലേക്ക് തിരികെയെത്തുകയാണ് താരമിപ്പോൾ. ഇതിനിടെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയാത്തതിലെ സങ്കടം പങ്കുവെക്കുകയാണ് താരം. സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത പറയുന്നു. രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു വിളിച്ചത്. ആ സമയത്തൊന്നും എനിക്ക് മാനേജരൊന്നുമുണ്ടായിരുന്നില്ല. ക്രോണിക് ബാച്ചിലറിന്‍റെ തമിഴ് പതിപ്പില്‍ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതില്‍ ഇപ്പോഴും സങ്കടമുണ്ടെന്നും അവർ പറയുന്നു.
എല്ലാ ശുഭപ്രതീക്ഷയിൽ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകൾ. ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടൻ പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞുവെന്നും താരം പറയുന്നു. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ളാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല. അങ്ങനെ കാണാനാണ് താത്പര്യം. ഗ്ളാമർ കാട്ടാൻ ഞാൻ ഒരുക്കമാണ്. ഇന്ന് നിർമാതാവാണ്. നാളെ സംവിധായികയായും തന്നെ പ്രതീക്ഷിക്കാമെന്നും നമിത വ്യക്തമാക്കുന്നു. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകുന്നത്. സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്ന നിക്കിയെ ഒരു നായ എങ്ങനെ രക്ഷപ്പെടുത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.