[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന്റെ നീരാളി എത്തുന്നു; നീരാളി വണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് നമിതാ പ്രമോദും അപർണ ബാലമുരളിയും..!

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന സർവൈവൽ ത്രില്ലർ അടുത്ത ആഴ്ച റിലീസ് ചെയ്യുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ എന്ന നിലയിൽ ഒരു പരീക്ഷണ ചിത്രം കൂടിയായിട്ടാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു. ആ സ്വഭാവമാണ് മോഹൻലാൽ എന്ന നടനെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു കഥയും താൻ ചെയ്യാത്ത തരം ഒരു സിനിമയും ആയതു കൊണ്ടാണ് കഥ കേട്ട വഴി മോഹൻലാൽ ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തതും. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവാഗതനായ സാജു തോമസ് ആണ്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ഒരു വാഹനം ശ്രദ്ധ നേടിയിരുന്നു.

മോഹൻലാലിൻറെ കഥാപാത്രം ഒരു വലിയ മല മുകളിൽ നിന്ന് അഗാധ ഗർത്തത്തിന്റെ ആഴങ്ങളിലേക്ക് വീഴാതെ തൂങ്ങി നിൽക്കുന്നത് ഈ വാഹനത്തിലാണ്. അതോടെ നീരാളി വണ്ടി എന്ന് പ്രേക്ഷകർ വിളിച്ച ഈ വാഹനം ഇപ്പോൾ കേരളത്തിന്റെ നിരത്തിലിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിൽ ഉള്ള പനമ്പിള്ളി നഗറിലെ ഡോനട്ട് ഫാക്ടറിയിൽ വെച്ച് ഈ വണ്ടിയുടെ ഫ്ലാഗ് ഓഫ് നടന്നു. പ്രശസ്ത നടിമാരായ നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ഈ വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ട്രിവാൻഡ്രം മുതൽ കാസർഗോഡ് വരെയുള്ള നീരാളി കളിക്കുന്ന തീയേറ്ററുകളിൽ ഈ വാഹനമെത്തും. ജൂലൈ പതിമൂന്നിനാണ് നീരാളി റിലീസ് ചെയ്യുന്നത്. മോഹൻലാലിനൊപ്പം പാർവതി നദിയ മൊയ്‌ദു, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, നാസ്സർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.