കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി എന്ന സർവൈവൽ ത്രില്ലർ അടുത്ത ആഴ്ച റിലീസ് ചെയ്യുകയാണ്. മലയാള സിനിമയിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ എന്ന നിലയിൽ ഒരു പരീക്ഷണ ചിത്രം കൂടിയായിട്ടാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതു. ആ സ്വഭാവമാണ് മോഹൻലാൽ എന്ന നടനെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു കഥയും താൻ ചെയ്യാത്ത തരം ഒരു സിനിമയും ആയതു കൊണ്ടാണ് കഥ കേട്ട വഴി മോഹൻലാൽ ഈ ചിത്രത്തിന് ഡേറ്റ് കൊടുത്തതും. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നവാഗതനായ സാജു തോമസ് ആണ്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ഒരു വാഹനം ശ്രദ്ധ നേടിയിരുന്നു.
മോഹൻലാലിൻറെ കഥാപാത്രം ഒരു വലിയ മല മുകളിൽ നിന്ന് അഗാധ ഗർത്തത്തിന്റെ ആഴങ്ങളിലേക്ക് വീഴാതെ തൂങ്ങി നിൽക്കുന്നത് ഈ വാഹനത്തിലാണ്. അതോടെ നീരാളി വണ്ടി എന്ന് പ്രേക്ഷകർ വിളിച്ച ഈ വാഹനം ഇപ്പോൾ കേരളത്തിന്റെ നിരത്തിലിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ ഉടമസ്ഥതയിൽ ഉള്ള പനമ്പിള്ളി നഗറിലെ ഡോനട്ട് ഫാക്ടറിയിൽ വെച്ച് ഈ വണ്ടിയുടെ ഫ്ലാഗ് ഓഫ് നടന്നു. പ്രശസ്ത നടിമാരായ നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ഈ വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ട്രിവാൻഡ്രം മുതൽ കാസർഗോഡ് വരെയുള്ള നീരാളി കളിക്കുന്ന തീയേറ്ററുകളിൽ ഈ വാഹനമെത്തും. ജൂലൈ പതിമൂന്നിനാണ് നീരാളി റിലീസ് ചെയ്യുന്നത്. മോഹൻലാലിനൊപ്പം പാർവതി നദിയ മൊയ്‌ദു, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട്, നാസ്സർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.