സംവിധായകൻ ഹാജ മൊയ്നു നവാഗതരായ നിരവധി താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറി. ഹാജമൊയ്നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു സ്കൂളും അവിടുത്തെ അദ്ധ്യാപകരേയും കുട്ടികളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന വിദ്യാർത്ഥിയുടെ തിരോധാനവും അതിന്റെ അന്വേഷണവും അത്യന്തം സസ്പെൻസ് നിറഞ്ഞ വഴിയിലൂടെ പറയുകയാണ് ചിത്രത്തിൽ. ചിത്രത്തിൽ പുതുമുഖ താരങ്ങളായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. നാളെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ആശംസകളുമായാണ് പ്രിയ താരം നമിത പ്രമോദ് എത്തിയത്.
സ്കൂൾ ഡയറിക്ക് എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ടാണ് നമിത പ്രമോദ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഇന്നെത്തിയത്. ഹാജ മൊയ്നുവിന്റെ സംവിധാന സംരംഭം വലിയ വിജയമാകട്ടെ എന്നും ചിത്രം മികച്ച വിജയം കരസ്ഥമാക്കട്ടെ എന്നും പറയുകയുണ്ടായി. ചിത്രത്തിലെ അഭിനേതാക്കൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും നമിത നന്ദി അറിയിച്ചു. മുൻപ് പുറത്തിറങ്ങിയ ട്രൈലറുകളിലൂടെയും ഗങ്ങളിലൂടെയും ചിത്രം ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹാജ മൊയ്നു വരികൾ എഴുതിയ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് എം. ജി. ശ്രീകുമാറാണ്. മസ്ക്കറ്റ് മൂവി മേക്കേഴ്സിന് വേണ്ടി അൻവർ സാദത്ത് നിർമ്മിച്ച ചിത്രം നാളെ തീയേറ്ററുകളിൽ എത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.