1994 ലെ ഐ എസ് ആർ ഓ ചാര കേസ് ഇന്ത്യയിൽ മുഴുവൻ കോളിളക്കം സൃഷ്‌ടിച്ച കേസ് ആണ്. എന്നാൽ തെറ്റായ വസ്തുതകൾ നിരത്തി അന്ന് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെതിരെ ക്രിമിനൽ നടപടി എടുക്കുകയും അദ്ദേഹത്തെ സമൂഹത്തിനു മുന്നിൽ തെറ്റുകാരനാക്കി അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നും അതുപോലെ തന്നെ കേരളാ സർക്കാർ നമ്പി നാരായണന് രണ്ടു മാസത്തിനുള്ളിൽ അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണം എന്നും ബഹുമാനപെട്ട ഇന്ത്യൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. നീണ്ട 24 വർഷത്തെ നിയമ യുദ്ധത്തിന് ശേഷമാണു നമ്പി നാരായണന് അർഹിച്ച നീതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അഭിനന്ദന പ്രവാഹം തുടർന്ന് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് ജനപ്രിയ നായകൻ ദിലീപ് അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് അദ്ദേഹം നമ്പി നാരായണന് അഭിനന്ദനം നേർന്നത്. നീതി തേടിയുള്ള പോരാട്ടത്തിൽ എന്നും നമ്പി നാരായണൻ ഒരു മാർഗ ദീപം ആയി പ്രകാശിക്കും എന്നും ദിലീപ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഇൽ പ്രതി ചേർക്കപ്പെട്ട ദിലീപ് വിചാരണ നേരിടാൻ തയ്യാറെടുക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും തനിക്കെതിരെ നടത്തിയ ഗൂഢാലോചന എന്ത് വില കൊടുത്തും പുറത്തു കൊണ്ട് വരുമെന്നും ദിലീപ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ ആണ് ഇന്ന് ഇപ്പോൾ നമ്പി നാരായണന് അഭിനന്ദനം അറിയിച്ചു കൊണ്ട് ദിലീപ് ഇട്ട ഫേസ്ബുക് പോസ്റ്റിലെ ഓരോ വരിയും ഏറെ പ്രസക്തമാകുന്നത്.
നീതി തേടിയുള്ള തന്റെ പോരാട്ടത്തിന് നമ്പി നാരായണൻ നേടിയ ഈ വിജയം പ്രചോദനം ആവുമെന്നും, എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും തന്റെ നിരപരാധിത്വം തെളിയുന്ന നിമിഷം വരെ താൻ പോരാടും എന്ന സന്ദേശം തന്നെയാണ് ഈ വാക്കുകളിലൂടെ ദിലീപ് നൽകിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.