നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ആണ് യുവ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാം എന്ന ചിത്രം. രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, രഞ്ജി പണിക്കർ, ടോണി ലുക്ക് , നോബി, ശബരീഷ് വർമ്മ, മറീന മൈക്കൽ എന്നിങ്ങനെ ഒരു മികച്ച താര നിര തന്നെ അണി നിരക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്.ഈ ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോൻ തന്നെ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്ന കാര്യം വലിയ വാർത്ത ആയിരുന്നു. നാം എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഈ കഴിഞ്ഞ ക്രിസ്മസിന് ഇറക്കിയ ക്രിസ്മസ് കാർഡ് മോഡൽ മോഷൻ പോസ്റ്റർ ഒക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ കൂടി വന്നു കഴിഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം അണി നിരന്നിരിക്കുന്ന പോസ്റ്റർ സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട് എന്ന് പറയാം. ഈ ചിത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ക്യാമ്പസ് ചിത്രമായി കൂടി ഒരുക്കിയിരിക്കുന്ന നാം എന്ന ചിത്രം ഒരു യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത് എന്നാണ് സൂചന.
ചെന്നൈയിൽ വെച് ഒരു സ്റ്റുഡന്റസ് ഗ്രൂപ്പിനെ അവരുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സമയത്തു സഹായിക്കുന്ന ആളായി ആണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജെ ടി പി ഫിലിമ്സിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേക് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.