തെന്നിന്ത്യയിലെ പ്രശസ്ത താരദമ്പതികളിൽ പെട്ടവരാണ് നാഗചൈതന്യയും സാമന്തയും. തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകനായ നാഗചൈതന്യ ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു നാല് വര്ഷം മുൻപ് 2017 ഒക്ടോബറിൽ വിവാഹിതരായത്. വിവാഹത്തിന് ശേഷവും സാമന്ത ഒട്ടേറെ മികച്ച ചിത്രങ്ങളും വെബ് സീരിസുമൊക്കെയായി അഭിനയ ജീവിതത്തിൽ സജീവമായിരുന്നു. നാഗചൈതന്യയും ഈ കാലഘട്ടത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. കുറച്ചു നാൾ മുൻപാണ് ഈ ദമ്പതികൾക്കിടയിൽ സ്വര ചേർച്ചയില്ലായ്മ ഉടലെടുത്തു എന്നും അത് വിവാഹ മോചന തീരുമാനം വരെയെത്തി എന്നും ചില തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് അതിനെ നിഷേധിച്ചു കൊണ്ട് താരങ്ങളും അവരുമായി ബന്ധപ്പെട്ടവരും രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ അത്തരം വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് നാഗ ചൈതന്യ. തന്റെ വ്യക്തിജീവിതവും സിനിമാ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന അടിസ്ഥാന രഹിതമായ ഇത്തരം വാർത്തകളിൽ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ വെളിപ്പെടുത്തി.
ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. വാർത്തകൾ വന്നു തുടങ്ങിയപ്പോൾ ആ സമയത്തു ഇതല്പം വേദനാജനകമായിരുന്നു എന്നും എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം വാർത്തകൾ അധികം കാലം നിൽക്കില്ല എന്നും യഥാർത്ഥവും പ്രസക്തവുമായ വാർത്തകൾ നിലനിൽക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് മനസ്സിലാക്കിയതോടെ തന്നെ ഇത്തരം വാർത്തകൾ ഇപ്പോൾ ബാധിക്കാറില്ല എന്ന് പറഞ്ഞ താരം, താനിപ്പോൾ സോഷ്യൽ മീഡിയയിലും സജീവമല്ല എന്നും പറയുന്നു. കോവിഡ് മഹാമാരി വന്നതിനു ശേഷം താൻ പൂർണ്ണമായും മറ്റൊരു ദിശയിലേക്കു പോയി എന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞാണ് താൻ നിൽക്കുന്നതെന്നും നാഗ ചൈതന്യ വെളിപ്പെടുത്തി. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിച്ച് സൂക്ഷിക്കാനും അതിനെ ബാലൻസ് ചെയ്യാനും താൻ പഠിച്ചത് തന്റെ മാതാപിതാക്കളിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.