തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് നദിയ മൊയ്തു. എൺപതുകളിൽ നായികാ വേഷങ്ങളിൽ തിളങ്ങി നിന്ന ഈ നടി പിന്നീട് അഭിനയത്തിൽ നിന്നൊരിടവേളയെടുത്തു. അതിനു ശേഷം എം കുമരൻ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് സിനിമയിലൂടെയാണ് ഈ നടി വലിയ തിരിച്ചു വരവ് നടത്തിയത്. മോഹൻ രാജ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയം രവിയുടെ അമ്മയായാണ് നദിയ മൊയ്തു അഭിനയിച്ചത്. ഈ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ നടി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ തന്റെ മക്കൾക്കൊപ്പമുള്ള ഫോട്ടോകളാണ് നദിയ മൊയ്തു ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്. ആ ഫോട്ടോകൾ കണ്ടുള്ള ആരാധകരുടെ കമന്റുകളും ഏറെ രസകരമാണ്.
സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ നടിക്കുള്ളത്. മക്കളെ പോലെ തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയോട്, മക്കൾക്കൊപ്പമുള്ള ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത് നിങ്ങൾ സഹോദരിമാരാണോ എന്നാണ്. ഈ പ്രായത്തിലും തന്റെ സൗന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്ന നടിയാണ് നദിയ മൊയ്തു. കഴിഞ്ഞ വർഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് നദിയ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓർമകൾ എന്നു പറഞ്ഞു കൊണ്ടാണ് ഈ നടി ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങളാണ് അഭിനയത്തിൽ നിന്നിടവേളയെടുത്തു മാറി നിന്നത്. ശിരീഷ് ഗോഡ്ബോലെ എന്നാണ് ഈ നടിയുടെ ഭർത്താവിന്റെ പേര്. ഇപ്പോൾ കുടുംബവുമായി ചെന്നൈയിലാണ് നദിയ ജീവിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.