[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്ലാസ്സ്‌മേറ്റ്സ് ടീമിന്റെ ബ്ലോക്ക്ബസ്റ്റർ; രണ്ടാം ഭാഗത്തിന്റെ സൂചന നൽകി സംവിധായകൻ

നാദിർഷ എന്ന സംവിധായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് നവാഗതരായ വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആയിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി റിലീസ് ചെയ്യുന്നതിന് മുൻപ്, തന്റെ ആദ്യ ചിത്രം സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നാദിർഷ. ആദ്യം ആ സൂപ്പർ ഹിറ്റ് ചിത്രം ഒരു സിംഗിൾ ഹീറോ പ്രമേയം ആയിരുന്നുവെന്നും അതിന്റെ ടൈറ്റിൽ ഓഡിയന്സ് എന്നായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നീട് തങ്ങളത് മൂന്ന് നായകന്മാരുള്ള അമർ അക്ബർ അന്തോണിയായി മാറ്റിയതിന് ശേഷം മലയാളത്തിലെ ഒട്ടേറെ യുവതാരങ്ങളെ സമീപിച്ചെങ്കിലും അവരെല്ലാം ഈ ചിത്രം നിരസിച്ചുവെന്നും അങ്ങനെയാണ് ആദ്യം ഈ ചിത്രം ജയസൂര്യയുടെ മുന്നിലെത്തിയതെന്നും നാദിർഷ പറയുന്നു. അദ്ദേഹം ഇതിലെ അക്ബർ എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ആസിഫ് അലിയും ഇതിലെ ഒരു നായകനാവാൻ തയ്യാറായി മുന്നോട്ട് വന്നു.

അതിന് ശേഷമാണു ഈ ചിത്രവുമായി പൃഥ്വിരാജ് സുകുമാരന് മുന്നിലെത്തുന്നത്. തനിക്ക് ഈ ചിത്രത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും ഇതൊരു ഓടുന്ന ചിത്രമാകും എന്ന ഒറ്റ കാരണത്താൽ താനിതിന്റെ ഭാഗമാകാമെന്ന് പൃഥ്വിരാജ് സമ്മതിക്കുകയായിരുന്നു എന്നും നാദിർഷ ഓർത്തെടുക്കുന്നു. എന്നാൽ ഇതിലെ മൂന്ന്‌ കഥാപാത്രങ്ങളായി ബ്ലോക്കബ്സ്റ്റർ ചിത്രം ക്ലാസ്സ്‌മേറ്റ്സിലെ ടീമായ താനും ജയസൂര്യയും ഇന്ദ്രജിത്തും എത്തുന്നതല്ലേ നല്ലതെന്ന പ്രിത്വിരാജിന്റെ ചോദ്യമാണ് ആ താരനിർണ്ണയത്തിലേക്ക് നയിച്ചതെന്ന് നാദിർഷ വെളിപ്പെടുത്തി.

ആസിഫ് അലി മികച്ച നടനാണെങ്കിലും പ്രായം കൊണ്ട് പൃഥ്വിരാജ്, ജയസൂര്യ എന്നിവരേക്കാൾ ചെറുപ്പം ആയത് കൊണ്ട് തന്നെ, അമർ അക്ബർ അന്തോണിയിലെ കൂട്ടുകാരിൽ ഒരുവനാകുമ്പോൾ അതിൽ ഒരസ്വഭാവികത തോന്നുമെന്ന പൃഥ്വിരാജ് പറഞ്ഞ ചിന്തയാണ് ഇപ്പോഴത്തെ താരനിരയിലേക്ക് എത്തിച്ചത്. എന്നാൽ താൻ നായക സ്ഥാനത്ത് നിന്ന് മാറി പോയ പ്രൊജക്റ്റ് ആയിട്ടും അതിൽ അതിഥി വേഷം ചെയ്ത് സഹകരിച്ച ആസിഫ് ചെയ്ത നന്മ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നാദിർഷ പറഞ്ഞു. അതുപോലെ തന്നെ, അമർ അക്ബർ അന്തോണിക്ക് ഒരു രണ്ടാം ഭാഗം ആലോചനയിൽ ഉണ്ടെന്നും അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

webdesk

Recent Posts

കൺവിൻസാക്കി സുരേഷ് കൃഷ്ണയും വൈബാക്കി രാജേഷ് മാധവനും കൂടെ ബേസിലും കൂട്ടരും.. ‘മരണമാസ്സ്‌’ മുന്നേറുന്നു..

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'മരണമാസ്സ്‌'. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ…

11 mins ago

യൂട്യൂബിൽ തരംഗമായി രസമാലെസോങ്: ട്രൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നയുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ്…

2 hours ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ ഇടി മുഴക്കം..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…

22 hours ago

ആവേശത്തിന്റെ കിടിലൻ പഞ്ചുമായി ജിംഖാനയിലെ പിള്ളേർ; ആലപ്പുഴ ജിംഖാന റിവ്യൂ വായിക്കാം

പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…

2 days ago

തീയേറ്റർ കുലുക്കുന്ന പൊട്ടിച്ചിരിയുടെ മരണ മാസ്സ്; റിവ്യൂ വായിക്കാം

മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…

2 days ago

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’ : നാളെ പ്രദർശനത്തിനെത്തുന്നു..

വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…

3 days ago

This website uses cookies.