രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന കൊച്ചു ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രം കണ്ട പ്രേക്ഷകർക്കും നിരൂപകർക്കും ഒപ്പം മലയാള സിനിമ പ്രവർത്തകരും ഈ ചിത്രത്തിന് പിന്തുണയുമായി എത്തുകയാണ്. നേരത്തെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഈ ചിത്രത്തിന് പിന്തുണ അറിയിച്ചു എത്തിയിരുന്നു. അതുപോലെ ബ്രഹ്മാണ്ഡ തമിഴ് ചിത്രങ്ങൾ നിർമ്മിച്ച കെ ടി കുഞ്ഞുമോനും ഈ ചിത്രം കണ്ടു നല്ല വാക്കുകൾ പറഞ്ഞ കാര്യം രമേശ് പിഷാരടി അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഈ ചിത്രം കണ്ടു മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ടു വന്നിരിക്കുന്നത്, നടനും സംവിധായകനും, ഗായകനുമായ നാദിർഷ ആണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം പുറത്തു പറഞ്ഞത്.
നാദിർഷ കുറിച്ച വാക്കുകൾ ഇങ്ങനെ, “സിനിമ സ്വപ്നം കണ്ടു നടന്ന പുതിയ ഒരു സംവിധായകനും കുറേ ചെറുപ്പക്കാരും ചേർന്ന് രമേഷ് പിഷാരടിയെപ്പോലെ ഹാസ്യ വേദികളിൽ നിന്നും സിനിമയിലെത്തിയ ഒരു നടനെ വെച്ച് വളരെ റിസ്ക്കിയായിട്ടുള്ള ഒരു പരീക്ഷണ ചിത്രത്തിന് മുതിർന്നത് വലിയ കാര്യം തന്നെ ആണ്. താരതമ്യങ്ങളോ, മുൻവിധികളോ ഇല്ലാതെ കണ്ടത് കൊണ്ടാകണം ഈ ചിത്രം എനിക്കിഷ്ടപ്പെട്ടു.( അഭിപ്രായം തികച്ചും വ്യക്തിപരം.)”. നവാഗതനായ നിതിൻ ദേവീദാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബേസിൽ ജോസെഫ്, രവീണ, ധർമജൻ ബോൾഗാട്ടി എന്നിവരും അഭിനയിച്ചിട്ടുണ്ട്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ നോ വേ ഔട്ടിൽ ഡേവിഡ് എന്ന കഥാപാത്രമായാണ് രമേശ് പിഷാരടി എത്തിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.