ബ്ലോക്ബസ്റ്റർ വിജയങ്ങൾ ആയി മാറിയ അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം ഹിറ്റ് മേക്കർ നാദിർഷ ഒരുക്കിയ പുതിയ ചിത്രത്തിന്റെ പേരാണ് മേരാ നാം ഷാജി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ മൂന്നു ഷാജിമാർ ആയി എത്തുന്നത് ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയിൽ ഉള്ള ഷാജി ആയാണ്. ഇതിന്റെ ആദ്യ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപേ റീലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ആ ടീസർ നേടിയെടുത്തത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു. മനസ്സുക്കുള്ളെ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാലും രഞ്ജിത്തും ചേർന്നാണ്. എമിൽ മുഹമ്മദ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം വളരെ മനോഹരമായാണ് നാദിർഷാ ചിത്രീകരിച്ചിരിക്കുന്നത്. വിനോദ് ഇല്ലംപിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ ആസിഫ് അലിയും നിഖില വിമലുമാണ് അഭിനയിച്ചിരിക്കുന്നത്. നാദിർഷയും ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപ് പൊന്നൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു, നിഖില വിമൽ എന്നിവർക്ക് ഒപ്പം ശ്രീനിവാസനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബി രാകേഷ് ആണ് മേരാ നാം ഷാജി നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്നെ റീലീസ് ചെയ്യും.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.