ആദ്യ ഗാനത്തോട് കൂടി തന്നെ തരംഗം സൃഷ്ടിച്ച നാം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലർ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. ക്യാമ്പസ് കഥപറയുന്ന ചിത്രത്തിൽ ശബരീഷ് വർമ്മയാണ് നായകൻ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുവാക്കൾ ഏറ്റെടുത്ത ചിത്രത്തിലെ ഗാനം നിമിഷനേരം കൊണ്ട് തന്നെ വലിയ തരംഗമായി മാറിയിരുന്നു ഗാനം 10 ലക്ഷം കാഴ്ചക്കാരെ നേടി യൂട്യൂബിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. നവാഗതരായ അശ്വിനും, സംഗീതും ചേർന്ന് ഈണം നൽകിയ ഗാനം വരി എഴുതി ആലപിച്ചത് ശബരീഷ് വർമ്മ തന്നെയാണ്. പ്രേമത്തിലെ ഗാനത്തിന് ശേഷം ശബരീഷ് വർമ്മ പാടി അഭിനയിച്ച ഗാനം എന്ന പ്രത്യേകത കൂടി പാട്ടിന് ഉണ്ടായിരുന്നു. പ്രേമം, റോക്ക് സ്റ്റാർ, അനുരാഗ കരിക്കിൻ വെള്ളം എന്നീ ചിത്രങ്ങൾക്ക് വേണ്ടി മുൻപ് ശബരീഷ് ഗാനരചന നടത്തിയിട്ടുണ്ട്.
ആദ്യ ഗാനത്തിനുശേഷം തന്നെ പ്രേക്ഷകർ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെ ഇരിക്കെയാണ് ചിത്രത്തിന്റെ ട്രൈലർ ഇന്ന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്നു വൈകിട്ട് ഏഴുമണിക്ക് യൂട്യൂബിൽ എത്തും.
യുവാക്കളുടെ കഥപറയുന്ന ക്യാമ്പസ് ചിത്രമായ നാം സംവിധാനം ചെയ്തിരിക്കുന്നത് ജോഷി തോമസ് പള്ളിക്കൽ ആണ്. ശബരീഷ് വർമ്മയോടൊപ്പം രാഹുൽ മാധവും ചിത്രത്തിൽ തുല്യ പ്രാധാന്യത്തോടെ ഉണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് ഗായത്രി സുരേഷ്, അലമാര, ആദി എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അദിതി രവി, ചങ്ക്സ് ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ മറീന എന്നിവരാണ്. രഞ്ജി പണിക്കർ, നോബി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. പ്രേമ ആന്റണി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.