യുവതാരങ്ങളെ അണിനിരത്തി സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ ഒരുക്കിയ ചിത്രം നാം മുന്നേറ്റം തുടരുകയാണ്. ഒരു ക്യാംപസ് കഥ പറഞ്ഞ ചിത്രത്തിൽ ഒരു കോളേജിലും അവിടെ പഠിക്കാൻ എത്തുന്ന യുവാക്കളുടെ സൗഹൃദവും ചർച്ചയാകുന്നു. ചിത്രത്തിൽ ഹാരിസ്, മുരളി കൃഷ്‌ണൻ, അനിൽ കുമാർ തുടങ്ങി ഒരുകൂട്ടം യുവാക്കളുടെ കഥപറയുമ്പോൾ ചിത്രത്തിൽ കുഞ്ചാക്കോ എന്ന വേഷത്തിലാണ് നോബി എത്തുന്നത്. ചിത്രത്തിൽ ഒരു കടപ്പുറത്ത് നിന്ന് എത്തുന്ന കുഞ്ചാക്കോ, തന്റെ ശരിയായ പേര് മറച്ചുവെക്കുന്ന നിഷ്കളങ്കനായ യുവാവ് എന്ന് പറയാം. ചിത്രത്തിലുടനീളം നോബി തന്റെ പ്രകടനത്തിലൂടെ കയ്യടി നേടുന്നുണ്ട് എന്ന് തന്നെ പറയാം. ഈ അടുത്ത് ലഭിച്ച മികച്ച ഹാസ്യ കഥാപാത്രമാണ് ചിത്രത്തിലെ കുഞ്ചാക്കോ എന്ന് തന്നെ പറയാം. നായക പ്രാധാന്യമില്ലാത്ത ചിത്രമായതിനാൽ തന്നെ ഏവർക്കും ചിത്രത്തിൽ തങ്ങളുടേതായ സ്‌പേസ് ലഭിച്ചു എന്ന് വേണം പറയുവാൻ. ചിത്രത്തിന്റെ ആദ്യാവസാനം നോബിയുടെ മികച്ച കൗണ്ടറുകളായിരുന്നു ചിത്രത്തിൽ ഉടനീളം.
ചിത്രത്തിൽ രാഹുൽ മാധവ്, ശബരീഷ് വർമ്മ, ടോണി തുടങ്ങിയവരാണ് നായകന്മാരായി ചിത്രത്തിൽ എത്തിയിരിക്കുന്നത്.. അദിതി രവി, മറീന മൈക്കിൾ, സുരേഷ് തുടങ്ങിയവർ ചിത്രത്തിലെ നായിക വേഷവും അവതരിപ്പിക്കുന്നു. ചിത്രത്തിലെ മനോഹരമായ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് ജീവൻ നൽകുന്നതിൽ ഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നവാഗതരായ സന്ദീപും അശ്വിനും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയത്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ഈ കൊച്ചു ചിത്രം യുവാക്കൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് തീയറ്ററുകളിൽ കാണുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.