നവാഗതനായ ജോഷി തോമസ് സംവിധാനം ചെയ്ത നാം എന്ന ചിത്രം ഈ ആഴ്ച മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംവിധായകൻ ഭദ്രന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ജോഷി തോമസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നാം. ജെടിപി ഫിലിംസ് നിർമിച്ച ‘നാം എന്ന ചിത്രത്തിൽ ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, അഭിഷേക് രവീന്ദ്രൻ, സോനു സെബാസ്റ്റ്യൻ, ഹക്കീം, ടോണി ലൂക്ക്, അദിതി രവി, ഗായത്രി സുരേഷ്, മെറീന മൈക്കിൾ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് നാം. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നന്മയുള്ള സൗഹൃദത്തിന്റെ പുതിയ കഥയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക.
ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്നു എന്നത് കൊണ്ട് തന്നെ ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായാണ് ഒരു മലയാള സിനിമയുടെ ഭാഗമായി എത്തുന്നത്. ഗൗതം മേനോൻ ഈ ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോൻ ആയി തന്നെയാണ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
നാം ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, അതുപോലെ ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കാൻ കാരണമായിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.